June 16, 2024

സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി

Share Now

അരുവിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി 2020-21 പ്രകാരം നിർമ്മിച്ച വളർച്ചാ ത്വരകങ്ങളുടെ വിതരണ ഉദ്ഘാടനം അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ എ ജി .സ്റ്റീഫൻ ഉദ്ഘാടന നിർവഹിച്ചു. നെടുമങ്ങാട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഡോ.ജോമി ജേക്കബ് പദ്ധതി വിശദീകരണം നടത്തി.വൈസ് പ്രസിഡൻറ് മറിയക്കുട്ടി, ബ്ലോക്ക് മെമ്പർമാരായ ബി ആർ ഹരിലാൽ, വിജയൻ നായർ, അരുവിക്കര വാർഡ് മെമ്പർ മുഹമ്മദ് ഇല്യാസ് അരുവിക്കര ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് അഡ്വ.ആർ രാജ് മോഹൻ കാർഷിക വികസന സമിതി അംഗം അഡ്വ. എസ് എ റഹിം, എന്നിവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ കർഷകർ, കൃഷി ഉദ്യോഗസ്ഥർ ,എന്നിവർ സന്നിഹിതരായി രുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എണ്ണ ചോർച്ച; അലകുന്നത്ത് ട്രാൻസ്‌ഫോർമറിന് തീപിടിച്ചു
Next post ലോക എയിഡ്സ് ദിനം

This article is owned by the Rajas Talkies and copying without permission is prohibited.