June 21, 2024

വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു

Share Now

വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു.കാട്ടാക്കട കട്ടക്കോട് കൊറ്റംകുഴി കിരണിൻ്റെ കിരൺ ഭവന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിനെ ആണ് സാമൂഹ്യ വിരുദർ ചില്ല് എറിഞ്ഞു തകർത്തത്.

വ്യാഴാഴ്ച പുലർച്ചെ ആണ് സംഭവം എന്ന് പ്രാഥമിക നിഗമനം.രാവിലെ ആറു മണിക്ക് കിരൺ പുറത്ത് ഇറങ്ങിയപ്പോൾ ആണ് കാറിൻ്റെ ചില്ല് തകർന്നത് ശ്രദ്ധയിൽപെട്ടത്.തുടർന്ന് കാട്ടാക്കട പോലീസിൽ പരാതി നൽകി.

കാറിൻ്റെ ചില്ല് തകർത്ത് പാറ കഷ്ണം കാറിനുള്ളിൽ കിടപ്പുണ്ട്.പ്രാദേശിക ചാനലിൻ്റെ മാനേജിംഗ് ഡയറക്ടർ ആണ് കിരൺ.നിലവിൽ ഭീഷണിയോ മറ്റ് ശത്രുത ഉള്ളതായി അറിയില്ല എന്ന് കിരൺ പറഞ്ഞു.പൊലിസ് സ്ഥലത്ത് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഫെസ്റ്റിവൽ ബോണസ് ആയി 3000 രൂപ നൽകണം ഡോ. തത്തംകോട് കണ്ണൻ
Next post ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.