June 16, 2024

കെ.എസ്.ആര്‍.ടി.സിക്ക് റ്റാറ്റാ മോട്ടോഴ്സ് സൗജന്യമായി നൽകിയ ബി എസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസ് ഷാസി മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി.

Share Now

തിരുവനന്തപുരം; 2020 ഏപ്രില്‍ 1 മുതല്‍ ബി എസ് 6 വാഹനങ്ങള്‍ മാത്രം നിരത്തിലിറക്കുണമെന്ന നിയമത്തെ തുടർന്ന് കെ.എസ്.ആര്‍.ടി.സി പുതുതായി നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്ന ബി എസ് വി ഐ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസുകളെ വിലയിരുത്തുന്നതിന്റെ ഭാഗമായി റ്റാറ്റാ മോട്ടോഴ്‌സ് കെഎസ്ആർടിസിക്ക് സൗജന്യമായി നൽകിയ ബസ് ഷാസി ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. ​കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അധ്യക്ഷത വ​ഹിച്ച ചടങ്ങിൽ റ്റാറ്റാ മോട്ടോഴ്സ് റീജണൽ മാനേജർ അജയ് ​ഗുപ്തയാണ് മന്ത്രിക്ക് ഷാസി കൈമാറിയത്.

നൂതന സാങ്കേതിക വിദ്യകളോടുകൂടിയ പുതിയ ബസ് ഷാസിയിൽ കെഎസ്ആർടിസി ബോഡി നിർമ്മിക്കുയും ചെയ്യും. കെഎസ്ആർടിസിയുടെ ആദ്യ ബിഎസ് 6 ബസാണ് ഇത്. ഇത് വരെ കെഎസ്ആർടിസി നിലവിൽ 6 സിലിണ്ടർ എഞ്ചിൻ ബസുകളാണ് ഉപയോ​ഗിക്കുന്നത്.ഇതിന് പകരമാണ് 4 സിലിണ്ടർ എഞ്ചിനുള്ള അത്യാധുനിക ശ്രേണിയിൽ ഉള്ള ബസ് കെഎസ്ആർടിസി പുറത്തിറക്കുന്നത്. ആറ് സിലിണ്ടർ എഞ്ചിൻ ബസുകളിൽ 3.5 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമ്പോൽ പുതിയ ബസിൽ നിന്നും 5 കിലോ മീറ്ററിലധികം മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഏറ്റവും പുതിയ ശ്രേണിയിലുളള ന്യൂ ജനറേഷന്‍ എഞ്ചിന്‍ (NGE) അന്തരീക്ഷ മലിനീകരണ തോത് ഗണ്യമായി കുറയ്ക്കും, 5000 സി സി കപ്പാസിറ്റിയോടുകൂടിയ എഞ്ചിന്‍ കുറഞ്ഞ ആർ.പി.എം-ല്‍ ( 1000 to 2000) 180 HP ശക്തി ലഭിക്കും. 4 വാൽവ്സ് പെർ സിലിണ്ടർ കോമണ്‍ റെയില്‍ ഇഞ്ചക്ഷന്‍ (CRI) എഞ്ചിന്‍ 25 മുതല്‍ 30 ശതമാനം വരെ അധിക ഇന്ധന ക്ഷമതയും ലഭ്യമാകും. 6 സ്പീഡ് ​ഗിയർ 750 ഓവർ ഡ്രൈവ് ഗിയർ ബോക്സോടുകൂടിയ ഈ വാഹനത്തിൽ കൂടുതല്‍ യാത്രാ സുഖവും ഇന്ധന ക്ഷമതയും ലഭ്യമാണ്. മികച്ച സൗകര്യങ്ങളോടുകൂടിയ ഡ്രൈവിംഗ് സീറ്റ്, ഗിയർ ഷിഫ്റ്റ് അഡ്വൈസർ, ടിൽട്ട് ടെലിസ്കോപ്പിക് സ്റ്റിയറിംഗ് എന്നിവ ഡ്രൈവര്‍ക്ക് സുഖകരവും സുരക്ഷിതവുമായ ഡ്രൈവിംഗ് ഉറപ്പാക്കുകയും ചെയ്യുന്നു.

ഫോട്ടോ കാപ്ഷൻ; കെ.എസ്.ആര്‍.ടി.സി പുതുതായി നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്ന BSVI മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസുകളുടെ വിലയിരുത്തലിന്റെ ഭാഗമായി റ്റാറ്റാ മോട്ടോഴ്‌സ് കെഎസ്ആർടിസിക്ക് സൗജന്യമായി നൽകിയ ബസ് ഷാസി ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു റ്റാറ്റാ മോട്ടോഴ്സ് റീജണൽ മാനേജർ അജയ് ​ഗുപ്തയിൽ നിന്നും ഏറ്റെവാങ്ങുന്നു. ​കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ സമീപം

Leave a Reply

Your email address will not be published. Required fields are marked *

Previous post അങ്കണവാടി പുസ്തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി
Next post സീരിയൽ അവാർഡ് വിവാദം :കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും പ്രേക്ഷകരെയും അപമാനിക്കുന്നതിനു തുല്യം ;കെ ബി ഗണേഷ്‌കുമാർ

This article is owned by the Rajas Talkies and copying without permission is prohibited.