June 22, 2024

ബണ്ട് തകർന്നു കൃഷി നാശം.നശിച്ചത് കാൽ നൂറ്റാണ്ടിനു ശേഷം കൃഷിയിറക്കിയ ഇടത്തിൽ

Share Now

പൂവച്ചൽ പഞ്ചായത്തിൽ ഒരേക്കറോളം കൃഷി ബണ്ട് തകർന്നത്തിനെ തുടർന്ന് വെള്ളം കയറി നശിച്ചു. രണ്ടര പതിറ്റാണ്ടിന് ശേഷം പൂവച്ചൽ പാഞ്ചായത് ആഘോഷ പൂർവം ഞാറു നട്ടു കൃഷി ഇറക്കിയ ആനാകോട് ഏലായിൽ ആണ് കർഷകരുടെ പ്രതീക്ഷകൾ തകർത്തെറിഞ്ഞു കൊണ്ടു ഉച്ച തിരിഞ്ഞുണ്ടായ കനത്ത മഴയിൽ ബണ്ട് തകർന്നു മുങ്ങി താണിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബർ ആറിനാണ്
പൂവച്ചൽ ഗ്രാമ പഞ്ചായത്തും ക്യഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ്‌ നടീൽ ഉത്സവത്തിന്റെ ഭാഗമായി ഈ ഏലായിൽ കൃഷി ഇറക്കിയത്. ഏലായിൽ വെള്ളം നിറഞ്ഞതോടെ നിൽ കൃഷിക്ക് സമീപത്തു പണകളിൽ വെള്ളം നിറയുകയും ഇവിടെ വാഴ ഉൾപ്പടെ കൃഷിയും നാശത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ എസ് ആർ റ്റി സി ബസ് ഇടിച്ചു വെയ്റ്റിംഗ് ഷർട്ട് തകർന്ന് ഒരാൾ മരിച്ചു 5 കുട്ടികൾക്ക് പരുക്ക് .
Next post കനത്തമഴയിൽ മണ്ണിടിഞ്ഞ് മരങ്ങൾ ഉൾപ്പടെ റോഡിലേക്ക് പതിച്ചു.ആളപായം വഴിമാറിയത് തലനാരിഴയ്ക്ക്.

This article is owned by the Rajas Talkies and copying without permission is prohibited.