June 16, 2024

പൊന്മുടി യു പി സ്‌കൂളിലെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

Share Now

പൊന്മുടി ഗവണ്മെന്റ് യു പി സ്‌കൂളിലെ നവീകരിച്ച കെട്ടിടം ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാമനപുരം നിയോജക മണ്ഡലത്തിലെ 2019-20 ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്. പൊന്മുടി പോലുള്ള തോട്ടം മേഖലയിലെ തൊഴിലാളികളുടെ കുട്ടികളെ സ്‌കൂളിലെത്തിച്ച് പൊതുവിദ്യാഭ്യാസ മേഖലയില്‍ വികസനം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും ഗവണ്മെന്റ് സ്‌കൂളുകള്‍ വികസനത്തിന്റെയും മാറ്റത്തിന്റെയും പാതയിലാണെന്നും ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അതോടൊപ്പം പുതിയൊരു സ്‌കൂള്‍ ബസും അനുവദിച്ചിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സോഫി തോമസ്, ജനപ്രതിനിധികള്‍, ഹെഡ് മിസ്ട്രസ് അനീസ, അധ്യാപകര്‍, പി ടി എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉണർവ്വ് 2021: മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
Next post കാട്ടാക്കട,പൂവച്ചല്‍,ഉൾപ്പടെ തിരുവനന്തപുരം ജില്ലയില്‍ 19 ഗ്രീന്‍ കാറ്റഗറി പഞ്ചായത്തുകള്‍

This article is owned by the Rajas Talkies and copying without permission is prohibited.