June 16, 2024

മലവിള പാലം 15ന് പൊളിക്കും;ഇനി യാത്ര ഇങ്ങനെ

Share Now

കാട്ടക്കട നിന്ന് മാറനല്ലൂർ വഴി
അരുവിക്കര,വെളിയംകോട്,പെരുങ്കടവിള പ്രദേശങ്ങലിലേയ്ക്ക് പോകുന്ന
കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ തൂങ്ങാംപാറ, അമ്പലത്തിൻകാല,
കോടന്നൂർ വഴി തിരിച്ചുവിടും.നെയ്യാറ്റിൻകര ഭാഗത്ത് നിന്ന് വരുന്ന
വാഹനങ്ങൾ കീളിയോട് മേലാരിയോട് വഴി പുന്നാവൂർ അരുവിക്കര
പ്രദേശങ്ങളിലേയ്ക്ക് പോകും.തിരുവനന്തപരുരത്ത് നിന്ന് മാറനല്ലൂർ-
അരുവിക്കര,വെളിയംകോട് പോകുന്ന കെ.എസ്.ആർ.ടി.സി.ബസ് ഉൾപ്പടെ
തൂങ്ങാംപാറ,അമ്പലത്തിൻകാല,കോടന്നൂർ വഴി തിരിച്ചു വിടും.ഇരുചക്ര
വാഹനങ്ങൾക്കും,കാൽനട യാത്രക്കാർക്കും പോകുന്നതിന് പൊളിക്കുന്ന പാലത്തിന്
സമീപത്തായി താൽക്കാലിക പാലം നിർമ്മിക്കും.
കാറ് ഉൾപ്പടെയുള്ളവ അരുമാളൂർ,അരുവിയോട് വഴി കൊറ്റംപള്ളി റോഡിലൂടെ
പുന്നാവുരിൽ പ്രവേശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍ ഫെബ്രുവരി 14 മുതല്‍
Next post മധ്യവയസ്‌കനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

This article is owned by the Rajas Talkies and copying without permission is prohibited.