June 21, 2024

സാമൂഹ്യ മാധ്യമങ്ങൾ രാത്രി ഒൻപത് മണിയോടെ ലോകമെമ്പാടും നിശ്ചലമായി.

Share Now

സാമൂഹ്യ മാധ്യമങ്ങൾ രാത്രി ഒൻപത് മണിയോടെ ലോകമെമ്പാടും നിശ്ചലമായി. നെറ്റ് തകരാർ എന്നു കരുതി ആളുകൾ ഞെട്ടും മോഡവും ഇന്റർനെറ്റ് കണക്റ്റിവിറ്റികൾ പരിശോധിച്ചും കസ്റ്റമർ കെയറുകളിൽ വിളിച്ചും വിവരങ്ങൾ ആരാഞ്ഞതോടെയാണ് പിഴവ് സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്ക്,മെസഞ്ചർ, ഇൻസ്റ്റഗ്രാം വാട്‌സ് ആപ്പിന്റെ സാങ്കേതിക തകരാർ ആണെന്ന് മനസിലാകുന്നത്. ഇതു സ്ഥിരീകരിക്കുന്ന വിവരം ഫേസ്‌ബുക്ക് ട്വിറ്ററിലും വെബ് സൈറ്റിലും പ്രസിദ്ധികരിച്ചു .പ്രശ്നം എന്താണ് എന്ന് കണ്ടുപിടിച്ചു വരുന്നതായി ആണ് വിവരം ഉള്ളത്.ആദ്യമായി ആണ് ഏറ്റവും പ്രചാരമുള്ള സാമൂഹ്യ മാധ്യമങ്ങൾ നിശ്ചലം ആകുന്നത്.

പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും വാട്സാപ്പ് ട്വീറ്റ് ചെയ്തു. എന്നാല്‍, സേവനങ്ങള്‍ എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post ട്രേഡ് യൂണിയൻ ശില്പശാല
Next post മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.