June 22, 2024

വനിതാ കമ്മിഷന്‍ ആക്റ്റ് ഭേദഗതി: ശില്പശാല ജനുവരി 6 രാവിലെ

Share Now

കേരള വനിതാ കമ്മിഷന്‍ ആക്റ്റ് ഭേദഗതിയുമായി ബന്ധപ്പെട്ട് മഹിളാ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് കേരള വനിതാ കമ്മിഷന്‍ ശില്പശാല സംഘടിപ്പിക്കുന്നു. കേരള വനിതാ കമ്മിഷന്‍ നിയമത്തിലും ചട്ടങ്ങളിലും വരുത്തേണ്ട ഭേദഗതിയെക്കുറിച്ച് മഹിളാ സംഘടനകള്‍ക്കുള്ള അഭിപ്രായം ആരായുന്നതിനായാണ് ശില്പശാല. ജനുവരി 6 രാവിലെ തിരുവനന്തപുരം തൈക്കാടുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ 10.30-ന് കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി ശില്പശാല ഉദ്ഘാടനം ചെയ്യും. കമ്മിഷന്‍ അംഗങ്ങളായ ഇ.എം.രാധ, എം.എസ്.താര, ഷിജി ശിവജി, ഷാഹിദാ കമാല്‍, മെമ്പര്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് വി.എസ്.സന്തോഷ്, ഡയറക്ടര്‍ ഷാജി സുഗുണന്‍, ലോ ഓഫീസര്‍ പി. ഗിരിജ, പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തിരുവനന്തപുരം വഴയിലയിൽ മൂന്നു വിദ്യാർഥികൾ മരിച്ചു
Next post സാമൂഹ്യബോധമുള്ള പൗരന്മാരാക്കി കുട്ടികളെ മാറ്റാൻ ബോധപൂർവമായ ഇടപെടലുകൾ ആവശ്യം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

This article is owned by the Rajas Talkies and copying without permission is prohibited.