June 25, 2024

20 ലക്ഷം പേർക്ക് തൊഴിൽ നൽകും : എം വി ഗോവിന്ദൻ മാസ്റ്റർ

Share Now

**ഡി.അംബ്രോസ് സ്മാരക സുവർണ്ണജൂബിലി ഹാൾ ഉദ്ഘാടനം ചെയ്തു

നാലുവർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന്‌ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. പെരുങ്കടവിള ബ്ലോക്കിന് കീഴിലെ ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ഡി.അംബ്രോസ് സ്മാരക സുവർണ്ണജൂബിലി ഹാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ എല്ലാ ജനങ്ങൾക്കും തൊഴിൽ എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിയുടെ കണക്കെടുപ്പ് മെയ് എട്ടു മുതൽ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരാണ് വീടുകൾ കയറിയിറങ്ങി കണക്കെടുക്കുക. തുടർന്ന് ഇവർക്കാവശ്യമായ നൈപുണ്യ പരിശീലനം നൽകും. ഒരു ലക്ഷം പുതിയ സംരംഭങ്ങൾക്കുള്ള സാഹചര്യവും സർക്കാർ ഒരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ആര്യങ്കോട് പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ ആദ്യ ഭരണ സമിതി അംഗങ്ങളായിരുന്ന ജനപ്രതിനിധികളുടെ ഫോട്ടോ അനാച്ഛാദനം സി.കെ ഹരീന്ദ്രൻ എം. എൽ.എ നിർവഹിച്ചു.

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജ കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പെരുങ്കടവിള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ആർ.കെ അൻസാജിതാറസ്സൽ, പെരുങ്കടവിള ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ. സിമി, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്ലസ് ടൂ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.ദുരൂഹത എന്നു ബന്ധുക്കൾ
Next post 1000 റേഷൻ കടകൾ ആധൂനിക വൽക്കരിക്കും. ഒരുലക്ഷം പേർക്ക് ഉടൻ റേഷൻ കാർഡ്.മന്ത്രി ജി ആർ അനിൽ.

This article is owned by the Rajas Talkies and copying without permission is prohibited.