June 16, 2024

ബസ് ഓപ്പറേറ്റിങ് മാനേജര്‍ കുഴഞ്ഞുവീണ് മരിച്ചു

Share Now

പേയാട്: സ്വകാര്യ ബസ് സര്‍വ്വീസിന്റെ ഓപ്പറേറ്റിങ് മാനേജര്‍ ഓഫീസിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഉണ്ടായ അസ്വസ്ഥതയെ തുടർന്നു ആശുപത്രിയിലേക്ക് പോകുംവഴി വാഹനത്തിൽ കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിന്‍കര ചായ്‌ക്കോട്ടുകോണം എസ്.ബി.കോട്ടേജില്‍ ദീപക്(45)ആണ് മരിച്ചത്. കുണ്ടമണ്‍ഭാഗം ശങ്കരന്‍നായര്‍ റോഡില്‍ സൂര്യ ബസ് സര്‍വ്വീസിന്റെ ഓഫീസില്‍ വച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.. തുടര്‍ന്ന് തനിയെ ബൈക്കില്‍ തിരുമലയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോയി. അവിടെ പരിശോധനയ്ക്കുശേഷം മറ്റൊരു ആശുപത്രിയിലേക്ക് ബന്ധുവിനൊപ്പെം പോകുമ്പോള്‍ വാഹനത്തില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ഹൃദയാഘാതമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ദീപക്കിന് മുന്‍പ് അസുഖമുണ്ടായിരുന്നില്ലെന്നും പറയുന്നു. ഭാര്യ: ഷൈനിമോള്‍(ചിഞ്ചു). മൃതദ്ദേഹം ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവബോധം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
Next post കെ.പ്രസന്നകുമാരി(59,റിട്ട.എസ്.ഐ.എഫ്.എൽ.,തൃശൂർ)നിര്യാതയായി

This article is owned by the Rajas Talkies and copying without permission is prohibited.