June 25, 2024

ഇന്ത്യയുടെ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി

Share Now

ടോക്കിയോ: ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി. ഫൈനലിൽ റഷ്യൻ ഒളിംപിക് കമ്മിറ്റിയുടെ സാവൂർ ഉഗുവാണ് രവികുമാറിനെ പരാജയപ്പെടുത്തിയത്. തുടക്കത്തില്‍ തന്നെ റഷ്യൻ താരം 2-0ത്തിന് ലീഡ് നേടി. എന്നാല്‍ തിരിച്ചടിച്ച രവികുമാർ ഒപ്പമെത്തി. പിന്നീട് 5-2ലേക്ക് ലീഡുയര്‍ത്താന്‍ റഷ്യന്‍ താരത്തിന് സാധിച്ചു. പിന്നാലെ 7-2ലേക്ക് ലീഡുയര്‍ത്തി ആധിപത്യം ഉറപ്പിക്കുകയായിരുന്നു.ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോക് ഡൗൺ ഇളവുകൾ ആശാസ്ത്രീയം കുരുവിള മാത്യൂസ്
Next post കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സർക്കാർ ഉത്തരവായി

This article is owned by the Rajas Talkies and copying without permission is prohibited.