June 22, 2024

നോക്കുകൂലി ഐ എസ് ആർ ഒ വാഹനം തടഞ്ഞു

Share Now

വി.എസ്.എസ്.സി യിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐ.എസ്.ആര്‍.ഒ വാഹനം പ്രദേശവാസികൾ തടഞ്ഞു. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വി.എസ്.എസ്.സി അധികൃതർ പറഞ്ഞു.സ്ഥലത്ത് സംഘർഷാവസ്ഥ നിലനില‍നില്‍ക്കുന്നുണ്ട്. ഇതിനിടെ പോലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വി.എസ്.എസ്.സി അധികൃതർ പറഞ്ഞു. അതേസമയം തർക്കം പരിഹരിക്കാനുള്ള ചർച്ചകള്‍ പ്രദേശത്ത് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിപ വൈറസ് ;പ്രതിരോധം പ്രധാനം: അറിയേണ്ടതെല്ലാം
Next post ഇങ്ങനെയും ഒരു അദ്ധ്യാപകൻ ഉണ്ട് ഇവിടെ

This article is owned by the Rajas Talkies and copying without permission is prohibited.