June 25, 2024

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു

Share Now

മലയിൻകീഴ് : മലയിൻകീഴ് നോർത്ത് ഏര്യ ബാലസംഘത്തിന്റെ നേതൃത്വത്തിൽ
എസ്.എസ്.എൽ.സി.,പ്ലസ്.ടു.പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ
ഉപഹാരം നൽകി അനുമോദിച്ചു.മേഖലാ പ്രസിഡന്റ് ശരണ്യയുടെ അദ്ധ്യക്ഷതയിൽ
മലയിൻകീഴ് ഗ്രന്ഥശാല ഹാളിൽ ചേർന്ന യോഗം മലയിൻകീഴ് പഞ്ചായത്ത്
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ജി.ബിന്ദു ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു,സി.പി.എം.മലയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി
അരുൺഗോപി,ബ്രാഞ്ച് സെക്രട്ടറി ചന്ദ്രശേഖരൻനായർ,ഗണേശൻ,പ്രേംശങ്കർ,ആർഷ,അമൽചന്ദ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post സാമൂഹ്യ മാധ്യമങ്ങൾ രാത്രി ഒൻപത് മണിയോടെ ലോകമെമ്പാടും നിശ്ചലമായി.
Next post വിദ്യാർത്ഥികൾക്ക് വേണ്ടി ഉല്ലാസം

This article is owned by the Rajas Talkies and copying without permission is prohibited.