June 19, 2024

യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

Share Now

പേരൂർക്കട അമ്പലമുക്കിൽ സാന്ത്വനം ആശുപത്രിക്ക് സമീപം യുവതിയെ കഴുത്തറുത്ത് കൊന്ന.നിലയിൽ കണ്ടെത്തി. ചെടി നഴ്‌സറിയിൽ ജോലി നോക്കുന്ന ഇവർ നെടുമങ്ങാട് സ്വദേശിനിയാണ്. ഇവരുടെ സ്വർണ്ണ മാല നഷ്ടപെട്ടിട്ടുണ്ട്.പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നു.

പേരൂര്‍ക്കട കുറവന്‍കോണത്ത് ആണ് സംഭവം നെടുമങ്ങാട് വാണ്ട സ്വദേശിനിയായ വിനീതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ചോരവാര്‍ന്നാണ് മരണം സംഭവിച്ചത് . കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനിത ചെടികള്‍ക്ക് വെള്ളമൊഴിക്കാനായിരുന്നു  ഞായറാഴ്ച്ച ജോലിസ്ഥലത്ത് എത്തിയത്. തുടർന്ന് ഉച്ച തിരിഞ്ഞാണ് വിനിതയുടെ മൃതദേഹം കണ്ടെത്തിയത്.

നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്തായിരുന്നു മൃതദേഹം. കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കാണാതായിട്ടുണ്ട് . വിനീതയുടെ കയ്യില്‍ 25000 രൂപ ഉണ്ടായിരുന്നെന്നും മാതാപിതാക്കൾ പൊലീസിന് മൊഴി നല്‍കി.

കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം എന്നാൽ കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ വ്യക്തത ഉണ്ടാകു എന്നും അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു.
Next post ജില്ലയിൽ രണ്ട് ദിവസത്തെ ദുഃഖാചരണത്തിന് നിർദേശം

This article is owned by the Rajas Talkies and copying without permission is prohibited.