June 16, 2024

സുവർണ്ണ നേട്ടത്തിന് റസിഡൻസ് അസോസിയേഷന്റെ അനുമോദനം

Share Now


കാട്ടാക്കട:
വിശാഖപട്ടണത്ത് വച്ച് നടന്ന ഇന്ത്യ സ്കിൽസ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഡൽഹിയിൽ വെച്ച് നടന്ന ഓൾ ഇന്ത്യ സ്കിൽസ് മത്സരത്തിൽ ഫ്ലോറിസ്ട്രി വിഷയത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വെള്ളി മെഡൽ കരസ്ഥമാമാക്കുകയും ചെയ്ത ആദർശ് എസ് എസിനെ മൈലോട്ടുമൂഴി ജനതാ റസിഡൻസ് അസോസിയേഷൻ പൊന്നാടയണിയിച്ചു അനുമോദനം നൽകി.

അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ചാന്ദ്രമൂഴി സുഗതാ, സുരേഷ് ദമ്പതികളുടെ മകനാണ് ആദർശ് . മൈലോട്ടു മൂഴി ജനതാ റസിഡന്സ് അസോസിയേഷൻ ഭരണ സമിതിക്കുവേണ്ടി പ്രസിഡന്റ് എസ് സുദർശനൻ, സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ, വൈസ് പ്രസിഡന്റ് എൻ കെ ഗിരീഷ് കുമാർ, ജോയിൻ സെക്രട്ടറി കെ വി അശോകൻ, എക്സിക്യൂട്ടീവ് അംഗം ചന്ദ്രശേഖരൻനായർ എന്നിവർ വീട്ടിലെത്തിയാണ് ആദരവ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പോലീസിന് നേരെ ആക്രമണം. മദ്യലഹരിയിലായിരുന്ന യുവാവിന്റെ അതിക്രമം
Next post കുപ്രസിദ്ധ ഗുണ്ടയായ മെന്റൽ ദീപു മരിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.