June 22, 2024

Warning: sprintf(): Too few arguments in /home/worldnet/public_html/rajastalkies.com/wp-content/themes/newsfort/assets/lib/breadcrumbs/breadcrumbs.php on line 252

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് : മെയ് എട്ടുവരെ പരാതി നല്‍കാം

Share Now

പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിന് കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പോലീസ് മേധാവി നടത്തുന്ന ഓണ്‍ലൈന്‍ അദാലത്തിലേയ്ക്ക് മെയ് എട്ടു വരെ പരാതി നൽകാം. മെയ് 23 നാണ് അദാലത്ത്.

പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫാർമേഴ്സ് ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സെന്റർ മന്ദിരോദ്ഘാടനം
Next post പാചകവാതക വിലവര്‍ധനവ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: കെ.സുധാകരന്‍ എംപി

This article is owned by the Rajas Talkies and copying without permission is prohibited.