June 21, 2024

കാട്ടുപന്നിയെ ഇറച്ചിയാക്കിയ അഞ്ച് പേർ അറസ്റ്റിൽ

Share Now

ഉഴമലയ്ക്കൽ അയ്യപ്പൻകുഴിയിൽ ഒരു കാട്ടുപന്നിയെ ഇറച്ചിയാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ.

അയ്യപ്പൻകുഴി ഗോകുൽ ഭവനിൽ ആർ.ബാബു (54), ചക്രപാണിപുരം വേങ്കോട്ടുകാവ് തടത്തരികത്ത് വീട്ടിൽ ആർ.ബിജു (44), വേങ്കോട്ടുകാവ് സതീഷ് (48), വേങ്കോട്ടുകാവ് കുന്നിൽ വീട്ടിൽ ആർ.രമേശ് കുമാർ (32), ചക്രപാണിപുരം കുന്നിൽ വീട്ടിൽ എസ്.വിജിത് (29) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്.

പുലർച്ചെ റബർതോട്ടത്തിൽ കുരുക്കിട്ട് പന്നിയെ പിടിച്ച് ഇറച്ചിയാക്കുന്നതിനിടെ ആണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിൽ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വകാര്യ ദന്താശുപത്രിയിൽ മോഷണം ;16000 രൂപ കള്ളൻ കൊണ്ടുപോയി
Next post ഡോ: അനൂപിന് മികച്ച ഡോക്ടർക്കുള്ള അവാർഡ്

This article is owned by the Rajas Talkies and copying without permission is prohibited.