June 19, 2024

ബൈക്കിലെത്തി യുവതിയുടെ അഞ്ചര പവൻ മാലയുമായി കടന്നു

Share Now

ആര്യനാട്: ആര്യനാട് കുളപ്പട  എൽ  പി സ്‌കൂളിന് പുറകുവശത്തെ  ഇടവഴിയിൽ ബൈക്കിലെത്തിയ ആൾ യുവതിയുടെ മാലയുമായി കടന്നു. മകന്റെ സ്‌കൂളിൽ പിടിഎ യോഗം കഴിഞ്ഞു വരുകയായിരുന്ന ഉഴമലക്കൽ ,   ഏലിയാവൂർ ,കുണ്ടയത്തു  കോണം  കിഴക്കേക്കര പുത്തൻ  വീട്ടിൽ    സജുകുമാറിന്റെ ഭാര്യ  സൗമ്യ (35 )യുടെ അഞ്ചര പവൻ താലി  മാലയാണ് കവർന്നത്. ബൈക്കിലെത്തിയ ആൾ മുതുകിൽ  അടിച്ചു പിടിക്കുകയും മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. അടിയുടെ ആഘാതത്തിൽ വശത്തേക്ക്   വേച്ചു  പോയ സൗമ്യ കള്ളന്റെ കൈയിൽ കടന്നു  പിടിച്ചു എങ്കിലും കള്ളൻ  ഇവരെ  തള്ളിയിട്ട ശേഷം  മാലയുമായിരക്ഷപ്പെട്ടു. ആൾ വാസം  കുറവുള്ള സ്ഥലമായതിനാൽ നിലവിളിച്ചിട്ടും ആരും എത്തിയില്ല ഉടൻ തിരികെ  സ്‌കൂളിലേക്ക്  പോയി  അധ്യാപകരോട് വിവരം പറയുകയും  തുടർന്ന് സഹോദരനെയും ഭർത്താവിനെയും അറിയിച്ചു. ഉച്ചത്തിരഞ്ഞു മൂന്നു മണിയോടെ ആര്യനാട് സ്റ്റേഷനിൽ പരാതി നൽകി. ഏലിയാവൂർ ശിവ ക്ഷേത്രത്തിലേക്ക് പോകുന്ന  ഈ  വഴിയാണ്  സ്‌കൂൾ വിദ്യാർത്ഥികൾ  ഉൾപ്പടെ സഞ്ചരിക്കുന്നത് .ഈ  വഴിയിൽ  പലപ്പഴും  സാമൂഹ്യ വിരുദ്ധർ തമ്പടികാറുണ്ട്  എന്ന പരാതികൾ ഉയർന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോണ്‍ഗ്രസിന്റെ സമരവീരസ്യം കോടിയേരി കാണാന്‍ പോകുന്നുവെന്ന് കെ സുധാകരന്‍ എംപി
Next post കാട്ടുപന്നി ഇടിച്ച്  പരുക്ക്. വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.