June 22, 2024

‘പുസ്തക കൂട്’  കോട്ടൂരിൽ തുറന്നു

Share Now

ലൈബ്രറി കൗൺസിലിന്റെ ‘പുസ്തക കൂട്’  കോട്ടൂരിൽ തുറന്നു. വനം വകുപ്പിന്റെ സഹകരണത്തോടെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ ഗീതാഞ്ജലി ഗ്രന്ഥശാലയാണ് സഞ്ചാരികൾക്ക് വായനയ്ക്കായി പുസ്തക കൂട് ഒരുക്കിയത്. പദ്ധതിയുടെ താലൂക്ക് തല ഉദ്‌ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ. നിർവഹിച്ചു.

ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ബി.രാജഗോപാൽ അധ്യക്ഷനായി. വനം  എ.സി.എഫ്. സജു എസ്.നായർ, കൗൺസിൽ ജോയിന്റ് സെക്രട്ടറി എ.പി.സുനിൽകുമാർ, ഡോ. പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അഭിലാഷ്, ആർ.മധുകുമാർ, എം.ഷഹാബ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.   

Leave a Reply

Your email address will not be published. Required fields are marked *

Previous post വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് ഓടിക്കാന്‍ ദീപമോളെത്തും
Next post സ്ത്രീകള്‍ക്ക് രാത്രിയിലും സഞ്ചാര സ്വാതന്ത്യം വേണം: മന്ത്രി വീണാ ജോര്‍ജ്

This article is owned by the Rajas Talkies and copying without permission is prohibited.