June 25, 2024

വെണ്ടയുടെ വൈവിധ്യം ‘അഞ്ചിത’ ഇനി കർഷകരിലേക്ക്

Share Now

വെള്ളനാട്: മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം മുൻനിര പ്രദർശനത്തിന്റെ ഭാഗമായി വെണ്ടയുടെ പുതിയ ഇനമായ അഞ്ചിത കർഷകരിലേക്ക് എത്തിക്കുന്നു. കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത രോഗപ്രതിരോധശേഷിയുള്ള അഞ്ചിത എന്ന വെണ്ട ഇനത്തിന്റെ ആദ്യ വിളവെടുപ്പുത്സവം വെള്ളനാട് പഞ്ചായത്തിൽ കൊളക്കോട്  സുനിലിന്റെ കൃഷിയിടത്തിൽ  

ആദ്യ വിളവെടുപ്പ് ഉദ്ഘാടനം മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം നിർവഹിച്ചു. വ്യാപകമായി കാണപ്പെടുന്ന വൈറസ് രോഗമായ മഞ്ഞളിപ്പിനെ  പ്രതിരോധിക്കാൻ ശേഷിയുള്ള ഇനമാണ് അഞ്ചിത എന്ന് കെ. വി. കെ, ഹോർട്ടികൾച്ചർ   വിഭാഗം സ്പെഷ്യലിസ്റ്   മഞ്ജു തോമസ് അഭിപ്രായപ്പെട്ടു. കാലാവസ്ഥ വ്യതിയാനം മൂലം സംഭവിക്കുന്ന കീടരോഗ നിയന്ത്രണം എങ്ങനെ സാധ്യമാക്കാം എന്ന് കെ. വി. കെ  രോഗകീടനിയന്ത്രണ വിഭാഗം  സ്പെഷ്യലിസ്റ്  ബിന്ദു മാത്യുസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വർണ്ണചിറകിൽ എന്റെ ഐ സി ഡി എസ്
Next post ബിവറേജസ് ഔട്ലെറ്റിൽ വിജിലൻസ് പരിശോധന

This article is owned by the Rajas Talkies and copying without permission is prohibited.