June 16, 2024

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Share Now

കാട്ടാക്കട:വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കാട്ടാക്കട മുതിയാവിള തെട്ടമ്പാറ പ്രശാന്തിയിൽ അജയകുമാർ(കുട്ടൻ)-ഉഷാകുമാരി ദമ്പതികളുടെ മകൾ അഞ്ജു അജയ്(34)ആണ് മരിച്ചത്.ഭർത്താവുമായി പിണങ്ങിയ യുവതി രക്ഷിതാക്കളോടൊപ്പമായിരുന്നു താമസമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.ജനുവരി 29ന് വിഷം കഴിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.തുടർന്ന് സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളെജ് ആശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു.ഇന്നലെ രാവിലെ 8.30തോടെ മരണം സംഭവിച്ചു.
ഭർത്താവ്:ദിപീഷ്.മക്കൾ:അദ്വൈയ്ത്,ആദ്യ.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം  ഇന്ന് സംസ്ക്കരിക്കും.  

Leave a Reply

Your email address will not be published. Required fields are marked *

Previous post പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കുക : യൂത്ത് കോൺഗ്രസ്‌
Next post കായകല്‍പ്പ് പുരസ്‌കാരം : കാട്ടാക്കട കുടുംബാരോഗ്യ കേന്ദ്രം ജില്ലയില്‍ ഒന്നാമത്

This article is owned by the Rajas Talkies and copying without permission is prohibited.