June 21, 2024

പുലിയെ കണ്ടു; ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി

Share Now

ഊറ്റുകുഴിക്കടുത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പരുത്തിപ്പള്ളി വനം വകുപ്പിന്റെ ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതിന് സമാനമായി കണ്ട കാൽപ്പാടുകൾ സംഘം പരിശോധിച്ചു. കാൽപ്പാടുകൾ കഴിഞ്ഞ മാസം വിളവൂർക്കലിൽ കണ്ട കാട്ടുപൂച്ചയുടെ കാൽപ്പാടുമായി സാമ്യം ഉണ്ടെന്ന്  റാപിഡ് റെസ്പോൺസ്  അംഗം റോഷിണി   പറഞ്ഞു. വനത്തിൽ നിന്നും വളരെ ദൂരെയുള്ള ഈ ഭാഗത്ത് പുലിയെ കാണാനുള്ള സാധ്യതയില്ല. കാട്ടുപൂച്ച രാത്രിയിൽ ഇരതേടുന്നതിനിടെ റോഡ് മുറിച്ചു കടന്നപ്പോൾ വഴി  യാത്രക്കാർ കണ്ട് പുലിയാണെന്ന് സംശയിച്ചതാണെന്നും വനം വകുപ്പ് പറയുന്നു. എന്നാലും ഈ ഭാഗത്ത് നിരീക്ഷണം തുടരും. വ്യാഴാഴ്ച രാത്രി എട്ടരയോടെ ചാരുപാറ സ്വദേശി ക്രിസ്തുദാസിന്റെ പുരയിടത്തിലേക്കാണ്പുലിയെപ്പോലുള്ള ജീവി  റോഡ് മുറിച്ച് ഓടിപ്പോകുന്നത്   യാത്രക്കാർ കണ്ടത്. തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്ത് തെരച്ചിൽ നടത്തിയപ്പോഴാണ് റോഡരുകിൽ കാൽപ്പാട് കണ്ടെത്തിയത്.    

Leave a Reply

Your email address will not be published. Required fields are marked *

Previous post സാങ്കേതിക സർവകലാശാല: 50 ഏക്കർ ഭൂമി സർവ്വകലാശാലയ്ക്ക് കൈമാറി തുടങ്ങി.
Next post കരട് വിജ്ഞാപനം;മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്നു

This article is owned by the Rajas Talkies and copying without permission is prohibited.