June 25, 2024

തുറന്നജയിലിൽ 19 തടവുകാർക്ക് കോവിഡ് സ്ഥിരീകരണം

Share Now

 
 
  നെയ്യാർ ഡാം :  നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്നജയിലിൽ 19 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പരോളിൽപ്പോയ പ്രധാന ജയിലിലെ  തടവുകാരാണ് ഇവർ എന്നും സ്ഥിരീകരണം. പരോളിൽ പോയി വന്നതിനുശേഷം ഇവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഒക്ടോബർ 4ന് നടത്തിയ ടെസ്റ്റിൽ 13 പേർക്കും 6 ന് നടത്തിയ ടെസ്റ്റിൽ 6 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ്  ബാധയെ തുടർന്ന്  തടവുകാരെ തുറന്നജയിലിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയതായി സുപ്രണ്ട് പറഞ്ഞു.  കൂടാതെ  സുരക്ഷ ശക്തമാക്കിയതായും  അദ്ദേഹം പറഞ്ഞു.ഇതിനാൽ തന്നെ ഇനി ഇവിടെ  തടവുകാരെ സന്ദർശിക്കാൻ എത്തുന്നവർക്ക് നിയന്ത്രണമുണ്ടാകും. മാത്രമല്ല പുറം നാട്ടുകാരുമായി അടുത്തിടപഴകുന്ന തടവുകാർക്കെതിരെ നടപടിയുമുണ്ടാകും. തുറന്നജയിലിൽ രണ്ടു ബ്ലോക്കുകളാനുണുള്ളത്. നെട്ടുകാൽത്തേരി പ്രധാന ജയിലും  ദേവൻകോട് അനുബന്ധജയിലുമാണ്.  

Leave a Reply

Your email address will not be published. Required fields are marked *

Previous post ബിവറേജസ് ഔട്ലെറ്റിൽ വിജിലൻസ് പരിശോധന
Next post കാട്ടാക്കട ഷോപ്പിംഗ് ഫെസിറ്റിവൽ പതിനേഴുവരെ നടക്കും.

This article is owned by the Rajas Talkies and copying without permission is prohibited.