June 25, 2024

സിപിഐ ആര്യനാട് പ്രതിനിധി സമ്മേളനം

Share Now

ആര്യനാട്∙ സിപിഐ ആര്യനാട് ലോക്കൽ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ, കെ.വിജയകുമാർ, ഷെർലിരാജ് എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, എസ്.ശേഖരൻ, ഇൗഞ്ചപ്പുരി സന്തു, വെള്ളനാട് സതീശൻ, അരുവിക്കര വിജയൻ നായർ, ജി.രാജീവ്, പുറുത്തിപ്പാറ സജീവ്, ജി.രാമചന്ദ്രൻ, ഐത്തി അശോകൻ, ഇറവൂർ പ്രവീൺ, കെ.മഹേശ്വരൻ, ചൂഴ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ചര്ർച്ചക്കിടെ സിപിഎമ്മിനും എംഎൽഎയ്ക്കും രൂക്ഷ വിമർശനം ഉയര്ർന്നു. ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം ഉയർന്നതിനെ തുടർന്ന് ആര്യനാട് ലോക്കൽ കമ്മിറ്റിയെ വിഭജിച്ചു. ആര്യനാട് നോർത്ത് ലോക്കൽ കമ്മിറ്റിയും നോർത്ത് ലോക്കൽ കമ്മിറ്റിയും. ഭാരവാഹികൾ ആര്യനാട് നോർത്ത് കമ്മിറ്റി ഇറവൂർ പ്രവീൺ (സെക്ര), കെ.മഹേശ്വരൻ (അസി.സെക്ര). ആര്യനാട് സൗത്ത് കമ്മിറ്റി കെ.വിജയകുമാർ (സെക്ര), ഇൗഞ്ചപ്പുരി അനിൽ കുമാർ (അസി.സെക്ര).

Leave a Reply

Your email address will not be published. Required fields are marked *

Previous post അതിർത്തിയിൽ വീണ്ടും കാലിക്കടത്തു സജീവം.. അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയുoഇല്ല
Next post കെ എസ് ആർ ടി സി ഡ്രൈവറെയും കണ്ടക്റ്ററേയും  മർദ്ധിച്ച് ബസ് തല്ലിപ്പൊളിച്ച പ്രതികളെ പിടികൂടി  

This article is owned by the Rajas Talkies and copying without permission is prohibited.