June 22, 2024

അതിർത്തിയിൽ വീണ്ടും കാലിക്കടത്തു സജീവം.. അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയുoഇല്ല

Share Now

ഒരിടവേളക്ക് ശേഷം അതിർത്തിയിൽ കാലി ക്കടത്തു സജീവമാകുന്നു.കാലികളെ ക്രൂരമായി പീഡിപ്പിച്ചു റോഡിലൂടെ നടത്തി കൊണ്ട് പോകാനോ, കണക്കിൽ കൂടുതൽ എണ്ണത്തിനെ വാഹനങ്ങളിൽ കുത്തി നിറച്ച് കൊണ്ട് പോകാനോ പാടില്ല,
അടച്ചുമൂടിയ വാഹനത്തിൽ കൊണ്ടുവരണം, അതിർത്തിക്കടുത്തു മൃഗ സംരക്ഷണ വകുപ്പിന്റെ ചെക് പോസ്റ്റിൽ എത്തിച്ചു രോഗം ഒന്നും ഇല്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം എന്നിട്ടേ കേരളത്തിലെ അറവു ശാലകളിലേക്ക് കൊണ്ട് പോകാവൂ..
ചട്ടം ഇങ്ങനെ ആണെന്നിരിക്കെ ഇതൊന്നും പാലിക്കാതെ യാണ് ഇപ്പൊ കാലികളെ കടത്തി കൊണ്ട് പോകുന്നത്.. ഇത്തരത്തിൽ കടത്തി കൊണ്ട് പോകാൻ പ്രത്യേക സംഘങ്ങൾ അതിർത്തിയിൽ സജീവമാണ്. തമിഴ്നാട്ടിൽ നിന്നും കൊണ്ട് വരുന്ന ഉരുക്കളെ കോവളം ബൈ പാസിലൂടെ യാണ് ഒരു പരിശോധനയും കൂടാതെ കടത്തി കൊണ്ട് പോകുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ജി.കാർത്തികേയൻ മെമ്മോറിയൽ ആംബുലൻസ് സർവീസ് ആരംഭിച്ചു.
Next post സിപിഐ ആര്യനാട് പ്രതിനിധി സമ്മേളനം

This article is owned by the Rajas Talkies and copying without permission is prohibited.