June 25, 2024

നമ്മുടെ നാട് ആധൂനിക  ലോകത്തിനു അനുസൃതമായി മാറുന്നു; മുഖ്യമന്ത്രി

Share Now


പ്രഖ്യാപിക്കുന്ന പദ്ധതികൾ എല്ലാം നടപ്പാക്കുന്ന സർക്കാരാണ് കേരളത്തിലേത് .
പ്രതികൂല ഘടകങ്ങൾ അതിജീവിച്ചാണ് നാം നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമം നടത്തുന്നത്. മുഖ്യമന്ത്രി
പൂവച്ചൽ:
നാടിന്റെ വികസനത്തിനായി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്തേതുപോലെ ഈ സർക്കാർ ആദ്യ വർഷം പൂർത്തിയാക്കുന്ന വേളയിലും ജനങ്ങൾക്കു മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. തിരുവനന്തപുരം പൂവച്ചൽ ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ 53 സ്‌കൂൾ കെട്ടിടങ്ങൾ നാടിനു സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നൂറു ദിനകർമ്മ പരിപാടി സർക്കാർ തയാറാക്കിയിട്ടുണ്ട്.വാതിൽപ്പടി നടപ്പാക്കി വരുന്നു.പട്ടയം പറഞ്ഞിരിക്കുന്നവരിൽ കൂടുതല്പേര്ക്ക് നൽകും,കെ ഫോൺ  കൂടുതലായി എത്തിക്കും ,സുഭിക്ഷ ഹോട്ടലുകൾ  എല്ലാ ജില്ലകളിലും വ്യാപിക്കും,പതിനഞ്ചു പ്രാഥമിക ആരോഗ്യകേന്ദ്രം നൂറ്റി അൻപതു  വെൽനെസ്സ് സെന്റർ,നൂറ്റിഅന്പതു വിദ്യാർത്ഥികൾക്ക് നവകേരള ഫെലോഷിപ്, ആയിരത്തി അഞ്ഞൂറ് ഗ്രാമീണ റോഡുകൾ,മാങ്കുളം ജലവൈദ്യുത പദ്ധതി,ചേർത്തലയിലെ മെഗാ ഫോഡ് പാർക് എന്നിങ്ങനെ ഒട്ടേറെ പദ്ധതികൾ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമാകുന്നത്‌.കേരളത്തിന്റെ മുഖച്ഛായ മാറ്റാനും നവകേരം സൃഷ്ടിക്കാനുമാണ് ശ്രമിച്ചു വരുന്നത്.ഇതോടൊപ്പം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇരുപത്തിമൂന്നു ലക്ഷത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിയും.

ആയിരത്തി അഞ്ഞൂറ്റി അൻപത്തി  ഏഴു പദ്ധതികൾ ഉണ്ടാകും പതിനേഴായിരത്തി എഴുനൂറ്റി എൺപത്തി ഏഴു കോടി രൂപയാണ്.ഇത്രയും ഭീമമായ തുകക്കുള്ള പരിപാടികൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രവർത്തികമാകാനാണ് പോകുന്നത്.    നടപ്പാകുന്ന കാര്യം മാത്രമേ പറയൂ എന്നതു സർക്കാരിനെ സംബന്ധിച്ചും നിർബന്ധമുണ്ട്.സർക്കാർ പറയുന്നതു നടപ്പാകും എന്ന കാര്യത്തിൽ ജനങ്ങൾക്കും  ഉറപ്പുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.കുറച്ചു വര്ഷം മുൻപ് ആർക്കും സ്വപ്നം കാണാൻ കഴിയാത്ത വിധമായിരുന്നുപൂവച്ചൽ  സ്‌കൂളിന്റെ കാര്യം കാരണം അത്രത്തോളം പണം വിദ്യാഭ്യാസ രംഗത്ത് ചിലവഴിക്കാൻ വിഷമമായിരുന്നു.എന്നാൽ ഇപ്പോൾ ഏതൊരു പൂവച്ചൽ നിവാസിയുടെയും മനം കുളിർക്കുന്ന കാഴചയാണ്‌ ഈ കെട്ടിടങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.അതിൽ നമ്മുടെ എൽഡിഎഫ് സർക്കാരിനെ  അനുകൂലിക്കുന്നവരും ഉണ്ടാകാം എതിർക്കുന്നവരും  ഉണ്ടാകാം  . അതൊന്നും  ഇതിലൊരു   പ്രശ്നവുമല്ല    .അനുകൂലിക്കലും  എതിർക്കലും ഒക്കെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽആണ് പിന്നെ നാടിന്റെ  വികസനം ഉറപ്പുവരുത്തുക എന്നതാണ് ജനങ്ങൾ അധികാരത്തിലേറ്റിയ  സർക്കാരിന്റെ ഏറ്റവും പ്രധാന കടമ.അത് ഏതെങ്കിലുമൊരു വിഭാഗത്തിന് ആസ്വദിക്കാനല്ലതല്ല നാടിനാകെ ആസ്വദിക്കാനുള്ളതാണ്.ഇത് ഇപ്പോൾ കാണുന്ന മുതിർന്നവർക്കുള്ളതല്ല,ഇന്ന് പഠിക്കുന്നവരും നാളെ പേടിക്കേണ്ടവരും.

ഭാവി തലമുറക്കുള്ളതാണ് ഈ സൗകര്യങ്ങൾ.നമുക്കതു ഒരുക്കാൻ കഴിയുന്നില്ല എങ്കിൽ നാളെയിത് വലിയ  കുറ്റമായി മാറും.അപ്പൊ നാടിൻറെ വികസന കാര്യങ്ങളിൽ ഇതുപോലുള്ള ചെറുതും വലുതുമായ പദ്ധതികൾ  എത്ര ചെറുതും നാടിന്റെ വികസനം ഉദ്ദേശിച്ചാണ് എങ്കിൽ അത് വലുതായി ആണ് കാണേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.സ്‌കൂൾ മാത്രമല്ല  കെ ഫോണിലൂടെ നൂറ്റിനാല്പതു മണ്ഡലങ്ങളിൽ  നൂറു കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം  ഒരുക്കുന്നു നമ്മുടെ നാട് ആധൂനിക  ലോകത്തിനു അനുസൃതമായി മാറുന്നു എന്നാണ് ഇത് കാണിക്കുന്നത്.ഇന്നത്തെ കാലത്തു ഒഴിച്ചുകൂടാനാകാത്തതു  ആണ്.നമ്മുടെ പുതിയ തലമുറയുടെ വിരൽത്തുമ്പിലാണ് ലോകത്തിന്റെ അറിവുകളാകെ.അവർക്ക് കാര്യങ്ങൾ മനസിലാക്കാനും ഇടപെടുന്നതിനും ഈ സൗകര്യം ഒഴിച്ചുകൂടാനാകാത്ത ആണ്.മുപ്പതിനായിരം സർക്കാർ ഓഫീസുകൾക്കും കെ ഫോൺ ഭാഗമായി കണക്ഷണ് നൽകും .ചെറുകുട ജലവൈദ്യുത  സ്റ്റേഷൻ മുതൽ നവീകരിച്ച ട്രഷറി വരെ ഒരുക്കുന്നു.ഫുട്ട് പാത്ത്  മുതൽ റബ്ബർ കമ്പനിവരെ,ഇന്റർ നാഷണൽ  എക്സിബിഷൻ കൺവെൻഷൻ സെന്റർ മുതൽ  ലൈഫ് സയൻസ്  പാർക്ക് വരെ ഉണ്ട്.

പതിനെട്ടു വയസു പൂർത്തിയാക്കിയ ഭിന്നശേഷിക്കാർക്ക് ജീവനോപാധി കണ്ടെത്താൻ ഉള്ള  ശാക്തീകരണ പദ്ധതിമുതൽ പ്രവാസി സഹായ പദ്ധതിവരെയുണ്ട് .പട്ടിക ജാതീയ കുട്ടികൾക്കുള്ള പാദനമുറി പിന്നോക്ക ബിഭഗേ പ്രവാസികൾക്ക് റിട്ടേൺ വായ്പ പദ്ധതിവരെ ഉണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തെയാല്ല  പ്രദേശത്തെയല്ല  സമൂഹത്തിന്റെ എല്ലാ വിഭാഗത്തെയും  നാടിന്റെ എല്ലാ ഭാഗത്തെയും  സമഗ്രമായി സ്പർശിക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.നമ്മുടെ നാട് ഏറ്റവും വലിയ പ്രയാസം അനുഭവിക്കുന്നത് ജോലിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ്.തങ്ങളുടെ യോഗ്യതക്ക് അനുസരിച്ചു തൊഴിൽ ലഭ്യമല്ല എന്നത് പ്രയാസമായി നില്കുന്നു ഇവർക്ക് തൊഴിൽ ഒരുക്കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതിയാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്   അതുകൊണ്ടാണു ചില പദ്ധതികൾ നടപ്പായാൽ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമോയെന്നു ചിലർക്ക് ആശങ്ക ഉണ്ടാകുന്നത്.   കെ-റെയിൽ പോലെ നാടിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതികളെപ്പോലും എതിർക്കാൻ ചിലർ രംഗത്തുവരുന്നത് ഇതുകൊണ്ടാണ്. പ്രഖ്യാപനങ്ങൾ പ്രഖ്യാപനങ്ങളായി കിടക്കേണ്ടതല്ല, പൂർത്തീകരിക്കാനുള്ളതാണെന്ന് ഉറപ്പായി കരുതുന്ന സർക്കാരാണ് ഇപ്പോഴുള്ളത്. ആ നിലയ്ക്കാകും ഇനിയുള്ള കാര്യങ്ങൾ നിർവഹിക്കുക.
കഴിഞ്ഞ നാളുകളിൽ ഒട്ടേറെ ദുരന്തങ്ങളാണു കേരളത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. ഓഖിയും നിപ്പയും മഹാപ്രളയവും അതിനെത്തുടർന്നുള്ള കാലവർഷക്കെടുതിയും കോവിഡ് മഹാമാരിയും വലിയ തിരിച്ചടിയുണ്ടാക്കി. കേരളം വലിയ ഒരുമയോടെ നിന്ന് ഇക്കാര്യങ്ങൾ അതിജീവിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം മഹാപ്രളയത്തിൽ മാത്രം നമുക്ക് 31,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കേരളത്തിന്റെ വാർഷിക പദ്ധതി അടങ്കലിനു സമാനമായ തുകയാണിത്. ഇതിൽനിന്നു കരയേറാൻ കേന്ദ്ര സർക്കാരിൽനിന്ന് ആവശ്യമായ സഹായം ലഭിച്ചില്ല. ചിലർ സഹായിക്കാൻ തയാറായപ്പോൾ വേണ്ടെന്നു പറഞ്ഞു വിലക്കി. ഇത്തരം ഒട്ടേറെ പ്രതികൂല ഘടകങ്ങൾ അതിജീവിച്ചാണ് നാം നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമം നടത്തുന്നത്.
വികസന പദ്ധതികൾ തടസപ്പെടാതിരിക്കാനാണ് കിഫ്ബി വഴി പണം കണ്ടെത്തി 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനത്തിനായി ചെലവഴിക്കാൻ തീരുമാനിച്ചത്. എന്നാൽ 62,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനായി. ഏതു ദുരന്ത ഘട്ടത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകുമെന്ന ബോധ്യമാണു ഭരണത്തുടർച്ചയിലേക്കു നയിച്ചത്. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നാടിന്റെ വികസനം ഉറപ്പാക്കുക എന്നതു പ്രധാന കടമയായിക്കണ്ടാണു സർക്കാർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷം ചെയ്ത കാര്യങ്ങൾ തുടർച്ചയായി പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്. ഇതിനൊപ്പം പുതിയ നിരവധി പദ്ധതികൾ വരേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രക്ഷാ ദൗത്യം ഫലം കണ്ടു.സൈനികർക്ക് ഉമ്മ നൽകി സ്നേഹം അറിയിച്ചു ബാബു
Next post കാട്ടാക്കട നിയോജക മണ്ഡലം: മൂന്ന് സ്കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങൾ.

This article is owned by the Rajas Talkies and copying without permission is prohibited.