June 16, 2024

വാഴ തോപ്പിൽ പാഴ് വസ്തുക്കൾ നിക്ഷേപിച്ചു. വാഴയും നശിപ്പിച്ചു

Share Now

കാട്ടാക്കട നക്രാംചിറ തിരുവാതിരയിൽ റിട്ട സബ് രജിസ്ട്രാർ മോഹനൻ ചെട്ടിയാരുടെ നക്രാംച്ചിറ അഴീക്കൽ ഉള്ള വഴത്തോപ്പിൽ അനധികൃത മാലിന്യ നിക്ഷേപം. വാഹനങ്ങളിൽ നിന്നും പൊളിച്ചു കളഞ്ഞതും, പുതിയ ബാഗുകളും സീറ്റ് കവറുകളും, സ്പോഞ്ചുകളും, തൈച്ചതിന്റെ റെക്സിൻ, പോളിത്തീൻ, തുടങ്ങി അപ്പ്ഹോൾസ്റ്ററി ഒരു ലോഡ് ഉപയോഗ ശൂന്യമായവയാണ് നിക്ഷേപിച്ചിരിക്കുന്നത്. നിരവധി വാഴകളും ഇവിടെ നശിപ്പൂച്ചിട്ടുണ്ട്.ഇലക്ട്രിക്കൽ ഉപകരണങ്ങളും മറ്റു മാലിന്യങ്ങളും എല്ലാം ചാക്കിൽ കെട്ടിയും അല്ലാതെയും ഇവിടെ കുന്നുകൂട്ടിയ അവസ്ഥയിലാണ്.ഞായറാഴ്ച രാവിലെ പതിവുപോയ വഴത്തോപ്പിൽ എത്തിയ മോഹനൻ ചെട്ടിയാർക്കു വഴത്തോപ്പിലേക്ക് പ്രവേശിക്കാനാകാത്ത വിധത്തിലാണ് അനധികൃത നിക്ഷേപം നടത്തിയത്.പെട്ടി ഓട്ടോറിക്ഷ പോലെ ചെറിയ വാഹനത്തിൽ രാത്രിയിൽ പലതവണ എത്തിയാണ് നിക്ഷേപം നടത്തിയിരിക്കുന്നതും എന്നും മണ്ണിനും കൃഷിക്കും കേടു പറ്റുന്ന തരത്തിലാണ് മാലിന്യ നിക്ഷേപം എന്നും കത്തിച്ചു കളയാനോ കുഴിവെട്ടി മൂടാനോ കഴിയാത്ത സഹചര്യമെന്നും വാഴത്തോപ്പ് ഉടമ മോഹനൻ ചെട്ടിയാർ പറഞ്ഞു.മാസങ്ങൾക്ക് മുൻപും ഇവിടെ രണ്ട്‌ ചാക്കിൽ ഇതേ മെട്ടീരിയൽ ഇവിടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ജില്ലയിലെ മികച്ച പാഞ്ചായത് ആയി തെരഞ്ഞെടുത്ത പൂവച്ചൽ പഞ്ചായത്തിൽ പലയിടത്തും രാത്രികാലങ്ങളിൽ അനധികൃത മാലിന്യ നിക്ഷേപം നടത്തുന്നത് പതിവായിരിക്കുകയാണ്. ഗുജറാത്തിൽ നിന്നും കോട്ടയത്തു വിതരണക്കാരനിൽ എത്തി അവിടെനിന്നും കാട്ടാക്കടയിലെ ജെ കെ അപ്ഹോൾസ്റ്ററിക്കായി ബാഗ് ,സീറ്റ് നിർമ്മാണ ഷീറ്റുകൾ, സ്പോഞ്ചുകളും ഉൾപ്പടെ പാർസൽ സർവീസ് വഴി അയച്ചതിന്റെ രേഖകളും മാലിന്യ നിക്ഷേപത്തിൽ നിന്നും കിട്ടിയതായി മോഹനൻ ചെട്ടിയാർ സാക്ഷ്യപ്പെടുത്തി.

കാട്ടാക്കട പോലീസിലും, പൂവച്ചൽ പഞ്ചായത്തിലും പരാതി നൽകിയതായി മോഹനൻ ചെട്ടിയാർ പറഞ്ഞു. ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി വേണമെന്നും രാത്രി കാല പോലീസ് പരിശോധകൾ ഊർജിതമാക്കണമെന്നും പ്രദേശവാസികളും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എൺപത്തിമൂന്നുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ
Next post ഷൈനിയുടെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ.

This article is owned by the Rajas Talkies and copying without permission is prohibited.