June 25, 2024

വളർത്തുനായയെ കടത്തി കൊണ്ടുപോയ രണ്ടു പേർ പിടിയിൽ

Share Now

.

ആര്യനാട്: പോമറേനിയൻ ഇനത്തിൽ പെട്ട വളർത്തുനായയെ കടത്തി കൊണ്ടുപോയ രണ്ടു പേരെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു.പുനലാൽ ഫിറോസ് ഭവനിൽ ഫിറോഷ്(43),വിമൽ നിവാസിൽ മണിക്കുട്ടൻ(39) എന്നു വിളിക്കുന്ന വിമൽ കുമാറുമാണ് അറസ്റ്റിലായത്. വെള്ളനാട് മിത്രനികേതൻ വെള്ളൂർക്കോണത്ത് താമസിക്കുന്ന വിജയ ദാസിന്റെ വീട്ടിൽ നിന്നും തിങ്കളാഴ്ച  രാത്രി അതിക്രമിച്ച് കയറിയ പ്രതികൾ നായയെ സൂക്ഷിച്ചിരുന്ന കൂടിന്റെ പൂട്ട് പൊളിച്ചാണ്  മോഷണം നടത്തിയത്.

സുരക്ഷാ ക്യാമറയിൽ പതിഞ്ഞ  ദൃശ്യങ്ങളും  മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ  അറസ്റ്റിലായത്. ആര്യനാട് ഇൻസ്‌പെക്ടർ ഓഫ് പോലീസ്  എൻ.ആർ.ജോസ്,ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരനും ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഫിറോഷ് ആര്യനാട് പോലീസ് സ്റ്റേഷനിലെ നിരവധി കേസ്സുകളിൽ പ്രതിയാണ്. പ്രതികളെ റിമാൻന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബക്കറ്റിൽ കുഴിച്ചിട്ട കഞ്ചാവ് പോലീസ് കണ്ടെടുത്തു .പോലീസിനെ കണ്ടു പ്രതി ടെറസിൽ നിന്നും ചാടി ഓടി രക്ഷപ്പെട്ടു
Next post സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം നെഹ്റു യുവ കേന്ദ്ര 75 കേന്ദ്രങ്ങളില്‍ ഫ്രീഡം റണ്‍ സംഘടിപ്പിക്കും

This article is owned by the Rajas Talkies and copying without permission is prohibited.