June 25, 2024

അനന്തപുരി സോൾജിയേഴ്സ് ധനസഹായം

Share Now

തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ (ASWCO) അശരണരായ രോഗികൾക്ക് മാസംതോറും ചികിത്സ ധനസഹായം നൽകുന്ന പദ്ധതിയായ അനന്തഹസ്തത്തിന്റെ മാർച്ച് മാസത്തെ ചികിത്സ ധനസഹായം തിരുവനന്തപുരം സ്വദേശികളായ സജു ആർ അജികുമാർ എസ് റ്റി , പ്രദീപ്‌ എ എസ് എന്നിവർക്ക് പ്രശസ്ത സീരിയൽ താരം സാജൻ സൂര്യ കൈമാറി. ഈ ചടങ്ങിനോടൊപ്പം രാജ്യസേവനം കഴിഞ്ഞെത്തിയ സംഘടനാ അംഗങ്ങളായ സൈനികരെ ആദരിക്കുകയും ചെയ്തു. സംഘടന പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി അഭിലാഷ്, ജോയിന്റ് സെക്രട്ടറി പ്രമോദ്, ട്രഷറർ സന്ദീപ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ്, രാജീവ്, ജിനേഷ് തോമസ് മറ്റ് സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗർഭിണിയെ ആക്രമിച്ചു മാല തട്ടാൻ ശ്രമം
Next post നെഹ്റു യുവകേന്ദ്ര സ്വച്‌ഛ് ഭാരത് അഭിയാൻ പുരസ്കാരംജനതാ ഗ്രന്ഥശാലയ്ക്ക് 

This article is owned by the Rajas Talkies and copying without permission is prohibited.