June 22, 2024

അനധികൃതമായ ഭൂമി സമ്പാദിച്ചവരിൽ നിന്നും പിടിച്ചെടുത്തിട്ടായാലും  അർഹരായ മുഴുവൻ പേർക്കും  ഭൂമി നൽകും.മന്ത്രി പി രാജൻ.

Share Now

മലയിൻകീഴ് വില്ലേജ് ഓഫീസ് ഇനി സ്മാർട്ട്.
മലയിൻകീഴ്:അനധികൃതമായ ഭൂമി സമ്പാദിച്ചവരിൽ നിന്നും പിടിച്ചെടുത്തിട്ടായാലും  അർഹരായ മുഴുവൻ പേർക്കും  ഭൂമി നൽകുമെന്ന്  റവന്യു മന്ത്രി പി രാജൻ.ഏറ്റവും സാധാരണക്കാർക്ക് ഭൂമി ലഭ്യമാക്കി ഭൂരഹിതർ ഇല്ലാത്ത കേരളമെന്ന ലക്ഷ്യം സർക്കാർ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.കേരളത്തിൽ ഭൂമി കൈവശം വച്ചു പോകുന്നവർക്ക് പട്ടയം കൊടുക്കുക എന്ന കേവലമായ നടപടിക്ക് അപ്പുറത്ത് ഭൂമിമലയാളത്തിൽ ഇപ്പോൾ ഒരു തനടപെരിന് പോലും അവകാശമില്ലാത്ത മുഴുവൻ കുടുംബങ്ങളെയും ഭൂമിയുടെ അവകാശികളായി മാറ്റുക എന്നത്തിനായി ജാതിമത വർഗ്ഗ ലിംഗ രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നതിനാണ് റവന്യു വകുപ്പ് ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.കാട്ടാക്കട താലൂക്കിലെ മലയിൻകീഴ് വില്ലേജ് ഓഫീസ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടമായി പുനർനിർമ്മിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു  സംസാരിക്കുജയയിരുന്നു റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. റീബിൽഡ് കേരള പദ്ധതി പ്രകാരം സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ നിർമ്മാണ ചുമതലയിൽ സംസ്ഥാനത്താകെ 245 വില്ലേജ് ഓഫീസുകളാണ് ഒരേ മാതൃകയിൽ ഒരേ സേവനങ്ങളോടെ സജ്ജമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം പൂർത്തിയാക്കിയ മലയിൻകീഴ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. സ്മാർട്ട് വില്ലേജ് ഓഫീസുകളായി പുനർ നിർമ്മിച്ചിരുന്നു. വിളവൂർക്കൽ,  കാട്ടാക്കട  സ്മാർട്ട് വില്ലേജ് ഓഫീസായതോടു കൂടി നിരവധി ഡിജിറ്റൽ സേവനങ്ങൾ ഇനി മുതൽ മലയിൻകീഴ് വില്ലേജ് ആഫീസിന് കീഴിൽ നിന്നും ലഭ്യമായി തുടങ്ങും. ഭൂനികുതി ഒടുക്കുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ, എഫ്.എം.ബി സ്കെച്ച്, തണ്ടപ്പേർ ലൊക്കേഷൻ സ്കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള സംവിധാനം, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം, പ്രത്യേകം ഔദ്യോഗിക വെബ്സൈറ്റ്, നവീകരിച്ച ഇ പേയ്മെന്റ് പോർട്ടൽ, സാമൂഹിക സുരക്ഷാ പെൻഷൻ സംവിധാനം എന്നിവയെല്ലാം സ്മാർട്ട് വില്ലേജ് ആഫീസിൽ സജ്ജമാകും. കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐ.എ.എസ്,ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ്,തിരുവനന്തപുരം എ.ഡി.എം മുഹമ്മദ് സഫീർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, വൈസ് പ്രസിഡൻറ് എസ്.ചന്ദ്രൻനായർ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബു, വാർഡ് മെമ്പർ അജിതകുമാരി, മുൻ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, ആർ.ഡി.ഒ അഹമ്മദ് കബീർ,  കാട്ടാക്കട തഹസിൽദാർ സജി.എസ്.കുമാർ, സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എഞ്ചിനിയർ ബൈജു.എസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ  സംസാരിച്ചു. കാട്ടാക്കട മണ്ഡലത്തിലെ 6 വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്നതിന്റെ ഭാഗമായി വിളപ്പിൽ, മാറനല്ലൂർ, മലയിൻകീഴ് വില്ലേജ് ഓഫീസുകൾ നവീകരിച്ചതായും മറ്റ് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടാക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുള്ളതായും ഐ.ബി.സതീഷ് എം.എൽ.എ ചടങ്ങിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോറി മറിഞ്ഞു.ഡ്രൈവർക്ക് പരിക്ക്
Next post കുഴിയിൽ വീണ പശുവിനു രക്ഷകരായി അഗ്നിരക്ഷാ സേന

This article is owned by the Rajas Talkies and copying without permission is prohibited.