June 21, 2024

പോത്തിനെ കടത്തിയ കള്ളൻ പോലീസിൻ്റെ വലയിൽപെട്ടു

Share Now

പോത്തിനെ കടത്തിയ കള്ളൻ പിടിയിൽ

കാട്ടാക്കട:

വീടിനടുത്ത് കെട്ടിയിരുന്ന പോത്തിനെ കടത്തിക്കൊണ്ടുപോയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട മുതിയാവിള തെങ്ങുവിള പുത്തൻവീട്ടിൽ അജിത്(37) നെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. കൈതക്കോണം സ്വദേശി മുഹമ്മദ് നിയാസിന്റെ പോത്തിനെയാണ് പ്രതി കഴിഞ്ഞ ദിവസം മോഷിടിച്ചത്.

ചൊവ്വാഴ്ച വീടിനടുത്തുള്ള പുരയിടത്തിൽ മേയാൻ വിട്ടിരുന്ന പോത്തിനെ വൈകിട്ടോടെ കാണാതായതിനെ തുടർന്ന് മുഹമ്മദ് നിയാസ് കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിനിടെ രാത്രിയിൽ പട്രോളിങ് നടത്തുന്നതിനിടെ ഓട്ടോറിക്ഷയിൽ പോത്തിനെ കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഓട്ടോ തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് മറുപടിയിൽ പന്തികേട് മനസ്സിലാക്കിയ പോലീസ് ഓട്ടോറിക്ഷ ഉൾപ്പെടെ സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ ചോദ്യം ചെയ്യലിൽ പോത്തിനെ മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു.

അതേസമയം പോത്തിനെ മോഷ്ടിച്ചു കടത്തുന്നത് ആണെന്ന് ഓട്ടോ ഡ്രൈവർക്ക് അറിവില്ലായിരുന്നു എന്നും പോലീസ് പറഞ്ഞു. മുറെ ഇനത്തിൽ പെട്ട പോത്തിനെ പോലീസ് ഉടമസ്ഥനെ ഏൽപ്പിച്ചു.പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തലസ്ഥാനത്തെ ഞെട്ടിച്ച സ്വർണ്ണ കവർച്ച. സ്വർണ്ണം വിറ്റ കോട്ടൂർ സ്വദേശിനിയെ തെളിവെടുപ്പിന് എത്തിച്ചു
Next post ഭിന്നശേഷിക്കാർക്കായി ജീവിതം ഉഴിഞ്ഞു വച്ച മലയിൻകീഴ് പ്രേമന് ഇനി ഡോ.പ്രേമൻ

This article is owned by the Rajas Talkies and copying without permission is prohibited.