June 25, 2024

കുട്ടികൾക്കും വയോധികർക്കും യുവാക്കൾക്കും തൊഴിലന്വേഷകർക്കും ഒരുപോലെ പ്രാധാന്യം നൽകി വാർഡ് വികസനം

Share Now

മാറനല്ലൂർ:കുട്ടികൾക്കും വയോധികർക്കും യുവാക്കൾക്കും തൊഴിലന്വേഷകർക്കും ഒരുപോലെ പ്രാധാന്യം നൽകി വാർഡ് വികസനം മാതൃകയാകുന്നു.അനധികൃത കയ്യേറ്റം ഉണ്ടായിരുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ അറുപത്തി അഞ്ചു സെന്റ് ഭൂമിയിൽ കളികളവും തൊഴിൽശാലയും ഉൾപ്പടെ വികസനത്തിന് തുടക്കമാകുന്നു. മാറനല്ലൂർ എരുത്താവൂർ വാർഡിലാണ് കുരിശോട്ടുകോണം പ്രദേശം പുതു വികസനത്തിന് മാതൃകയാകുന്നത്.പലരും കൈയേറി കൃഷി ഇറക്കിയിരുന്നു ഒന്നര ഏക്കറിലധികം പുരയിടത്തിൽ പല എതിർപ്പുകളെയും മറികടന്നാണ് പഞ്ചായത്തു ഭരണസമിതി രാഷ്ട്രീയം മറന്ന് പൊതുജന സൗഹാർദ്ദ സംവിധാനങ്ങൾ ഒരുക്കുന്നത്.പഞ്ചായത്തു പ്രസിഡണ്ട് സുരേഷ് കുമാർ,സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയും വാർഡ് അംഗവുമായ പ്രേമവല്ലിയുടെ നേതൃത്വത്തിലാണ് അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു പഞ്ചായത്തു പുരയിടം കാടുവെട്ടി തെളിച്ചു പദ്ധതി നടത്തിപ്പിനായി തയാറെടുക്കുന്നത്.

കാട്ടാക്കട എം എൽ എ ഐ ബി സതീഷിന്റെ വികസന ഫണ്ടിൽ നിന്നും 33 ലക്ഷം രൂപ മുതൽമുടക്കി നിർമ്മിതികേന്ദ്രത്തിന്റെ സഹകരണത്തോടെ ഇന്റർ ലോക്ക്,ഹോളോ ബ്രിക്സ് നിർമ്മാണ തൊഴിൽ യൂണിറ്റും, ജില്ലാപഞ്ചായത്തിന്റെ മുപ്പതു ലക്ഷം രൂപ മുതൽമുടക്കിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിനും നടപടി ആരംഭിച്ചു കഴിഞ്ഞു.ഇതിനായുള്ള പ്രദേശമാണ് പൊതു സഹകരണത്തോടെ വ്യാഴാഴ്ച ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് വഴിമാറുന്നത്.നിർദിഷ്ട സ്ഥലത്തിന് സമീപത്തായി പ്രവർത്തിക്കുന്ന അംഗൻ വാടി ,സബ് സെന്റർ, ഉദ്ഘാടനം കാത്തു കിടക്കുന്ന പകൽവീട്, എന്നിവയും ഇതോടൊപ്പം പ്രവർത്തനം കാര്യക്ഷമമാക്കും.ഇതോടെ പ്രദേശത്തു നിരവധി ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുകയും കായിക രംഗത്ത് ഭാവി വാഗ്ദാനങ്ങൾക്ക് പ്രോത്സാഹനമാകുകയും ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവർ പറഞ്ഞു.

പദ്ധതി പൂർത്തീകരണത്തോടെ പ്രദേശത്തു ഉള്ള സാമൂഹ്യ വിരുദ്ധ ശല്യത്തിനും അറുതിയാകും. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ആന്റോ ജോസ്, പഞ്ചായത്ത് അംഗങ്ങളായ ടി എസ് ബാബു സജയൻ, സുരേഷ്,ബിനീഷ്,രേഖ,പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാതിൽപ്പടി സേവനത്തിനൊരുങ്ങുന്നുകേരളം: തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട മണ്ഡലമാദ്യം.
Next post മണപ്പുറം ക്ഷീരോൽപ്പാദക സഹകരണ സംഘം മന്ദിരം ഉദ്ഘാടനം നാളെ

This article is owned by the Rajas Talkies and copying without permission is prohibited.