June 25, 2024

വൻ കഞ്ചാവ് വേട്ട ; അതിഥി തൊഴിലാളികളുമായി വന്ന ബസിൽ നിന്നും 150 കിലോ കഞ്ചാവ് പിടികൂടി

Share Now


പാലക്കാട് :അതിഥി തൊഴിലാളികളുമായി അതിർത്തികടന്നെത്തിയ ബസിൽ നിന്നും കാറുകളിലേക്ക് കഞ്ചാവ് മാറ്റുന്നതിനിടെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം 150 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പശ്ചിമബംഗാളിൽ നിന്നും അഥിതി തൊഴിലാളികളെ കേരളത്തിലേക്ക് കയറ്റി കൊണ്ട് വന്നതിന്റെ മറവിൽ വൻ തോതിൽ കഞ്ചാവ് കടത്തി വരുന്നതായി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അന്തർസംസ്ഥാന വ്യാപകമായി നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ ആണ് കഞ്ചാവ് കഞ്ചാവ് . പാലക്കാട്‌ സേലം കന്യാകുമാരി ദേശീയപാതയിൽ പാലന ആശുപത്രിക്ക് സമീപം പടിഞ്ഞാറെ യാക്കര എൻ എസ് എസ് കരയോഗ മന്ദിരത്തിനു മുൻ വശം ഉള്ള സർവീസ് റോഡിൽ വച്ച് കൽക്കട്ടയിൽ നിന്ന് 50 ഓളം അതിഥി തൊഴിലാളികളുമായി വന്ന KL 40-H 452 നമ്പർ റാവൂസ് ട്രാവൽസ് ടൂറിസ്ററ് ബസ്സിൽ 70 പാക്കറ്റുകളിലായി ഒളിപ്പിച്ചു കടത്തി കൊണ്ട് വന്ന 150 കിലോയിൽ അധികം കഞ്ചാവ് രണ്ടു ആഡംബര കാറുകളിൽ മാറ്റി കയറ്റി കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.

വാഹനങ്ങളിൽ ഉണ്ടായിരുന്ന കഞ്ചാവ് കടത്തിൽ ഉൾപ്പെട്ട ആലുവ സ്വദേശികളായ സഞ്ജയ്‌, നിതീഷ് കുമാർ, ഫാരിസ് മാഹിൻ, അജീഷ്, സുരേന്ദ്രൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തു.സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വഡിന് വിവരം ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവൻ ആയഎക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റ്റി അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ. വി. വിനോദ്, ആർ ജി രാജേഷ്, ടി. ആർ. മുകേഷ്കുമാർ, എസ്. മധുസൂദനൻ നായർ,സി സെന്തിൽ കുമാർ , ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ മുസ്‌തഫ ചോലയിൽ, രാജ്‌കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, പി സുബിൻ, എസ് ഷംനാദ് , ആർ രാജേഷ് മുഹമ്മദ്‌അലി, അനീഷ് എക്‌സൈസ് ഡ്രൈവർ രാജീവ്‌ എന്നിവർ ഉൾപ്പെട്ട എക്‌സൈസ് സംഘiമാണ് കഞ്ചാവ് വേട്ട നടത്തിയത്.മേൽ നടപടികൾക്കായി പ്രതികളെ കഞ്ചാവും വാഹനങ്ങളുമടക്കം പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിളിലേക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Previous post തീവണ്ടിയിൽ വനിതാ യാത്രക്കാരെ ബോധം കെടുത്തി കൊള്ളയടിച്ചു
Next post ‘കൂട്ടുകാർ’ സഹപാഠിയുടെ ഭർത്താവിന് ചികിത്സ സഹായം എത്തിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.