June 22, 2024

ഭർത്താവ് മരിച്ചതിൽ മനം നൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

Share Now

അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചതിന്റെ മനോവിഷമത്തിൽ ഭാര്യ പാറകുളത്തിൽ ആത്മഹത്യ ചെയ്തു.പോത്തൻകോട് പാറവിളാകം സൂര്യഭവനിൽ സൂരജ് സുനിലിന്റെ ഭാര്യ മിഥുന (22) യെയാണ് ചിറ്റിക്കര പാറ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്.

ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ മിഥുനയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാറ കുളത്തിൽ മൃതദേഹം കണ്ടത്.

ഇക്കഴിഞ്ഞ 5-ാം തിയതി ഞായറാഴ്ച മിഥുനയുടെ ഭർത്താവ് സൂരജ് ദേശീയ പാതയിൽ മുട്ടത്തറയിൽ വച്ച് കാറിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചിരുന്നു. നഴ്‌സിങ്ങ് വിദ്യാർത്ഥിനിയായ മിഥുനയെ പഠനത്തിനായി തിരുവല്ലത്ത് കൊണ്ട് വിട്ട് മടങ്ങി വരുമ്പോഴാണ് സൂരജ് അപകടത്തിൽ പെട്ടത് .


വെയിലൂർ കന്നുകാലിവനം സ്വദേശിനിയായ മിഥുനയുമായി ഏഴ് മാസം മുൻപാണ് സൂരജിന്റെ വിവാഹം കഴിഞ്ഞത്. ഭർത്താവിന് പിന്നാലെ ഭാര്യയുടെ മരണം നാടിനെ ആകെ ദു:ഖത്തിലാക്കിയിരിക്കുകയാണ്.
പോത്തൻകോട് പോലീസ് കേസെടുത്തു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇരട്ടശത്രുക്കളെ നേരിടാന്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കും: കെ സുധാകരന്‍
Next post സോണി ബി തെങ്ങമം അനുസ്മരണം

This article is owned by the Rajas Talkies and copying without permission is prohibited.