June 21, 2024

തലമുതിർന്ന പത്ര പ്രവർത്തകൻ മാഷിന്റെ വേഷത്തിൽ

Share Now

തലമുതിർന്ന പത്ര പ്രവർത്തകൻ മാഷിന്റെ വേഷത്തിൽ
 തിരുവനന്തപുരം
   ഒരിക്കൽ അഴിച്ചു വച്ച ചായം വീണ്ടും അണിയുകയാണ് മുതിർന്ന പത്രപ്രവർത്തകനായ കലാപ്രേമി   ബഷീർ ബാബു .  ആറു പതിറ്റാണ്ടിനു ശേഷമാണ് നാടകങ്ങളിൽ അഭിനയിച്ചിരുന്ന അദ്ദേഹം വീണ്ടും അഭിനയ രംഗത്തേക്ക് എത്തുന്നത്.ഇരുപതാമത്തെ വയസിൽ നാടകങ്ങളിൽ നിന്നും പത്രപ്രവർത്തന രംഗത്തേക്ക് അദ്ദേഹം ചുവടു മാറ്റുകയായിരുന്നു.കഴിഞ്ഞ ദിവസം  വേളി  യൂത്ത് ഹോസ്റ്റലിൽ    നടന്ന ചിത്രീകരണത്തിൽ അധ്യാപക വേഷത്തിൽ  ബഷീർ ബാബു ക്യാമറയുടെ തന്മയത്വമായ അഭിനയം കാഴ്ചവച്ചു. കവി പ്രഭാ വർമ്മയും  വാഴമുട്ടം ചന്ദ്രബാബുവും  ഡോ. ആഷയും തയ്യാറാക്കിയ മൂന്നു  ഗാനങ്ങളിൽ  ഒന്നിലാണ്  കാലപ്രേമി ബഷീർ ബാബു അഭിനയിക്കുന്നത്. 
  പത്ര പ്രവർത്തനത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം അഭിനയ രംഗത്തും മികച്ച നേട്ടം കൈവരിക്കും.
 പ്രേം നസീർ  സുഹൃത്ത്  സമിതി നിർമ്മിക്കുന്ന സമാന്തര പക്ഷികൾ എന്ന ഈ ചിത്രത്തിൽഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം  ഗോപകുമാർ കലക്ടറായി എത്തുന്ന പ്രത്യേകതയുമുണ്ട്. 
   തെക്കൻ സ്റ്റാർ ബാദുഷയുടെ കഥക്ക്   ജഹാംഗീർ ഉമ്മറാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.      

Leave a Reply

Your email address will not be published. Required fields are marked *

Previous post കുട്ടികളുടെ വാക്‌സിനേഷന്‍ 75 ശതമാനം
Next post പഞ്ചായത്ത് കുളത്തിൽ അജ്ഞാത മൃതദേഹം

This article is owned by the Rajas Talkies and copying without permission is prohibited.