June 22, 2024

നെഹ്റു യുവകേന്ദ്ര സ്വച്‌ഛ് ഭാരത് അഭിയാൻ പുരസ്കാരംജനതാ ഗ്രന്ഥശാലയ്ക്ക് 

Share Now


കാട്ടാക്കട:നെഹ്റു യുവകേന്ദ്ര യുടെ സ്വച്ഛ് ഭാരത് അഭിയാൻ ജില്ലാ തലപുരസ്കാരം മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാല കരസ്ഥമാക്കി. ശുചിത്വ ബോധവത്ക്കരണ പ്രവൃത്തികൾ, ജല സംരക്ഷണം തുടങ്ങിയവയിൽ നടത്തിയ ശ്രദ്ധേയങ്ങളായ പ്രവർത്തനങ്ങൾ മുൻനിറുത്തിയാണ് സമ്മാനം.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പുരസ്കാരം ഗ്രന്ഥശാല ഭാരവാഹികൾക്ക് സമ്മാനിച്ചു. ജനത സെക്രട്ടറി എ.സന്തോഷ് കുമാർ , കിരൺ ജെ.എൽ, ജ്യോതിഷ് വിശ്വംഭരൻ , സൗമ്യ സന്തോഷ് എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ലിസ്സി ജേക്കബ്ബ് അദ്ധ്യക്ഷയായിരുന്നു. നെഹ്റു യുവകേന്ദ്ര കേരള ഡയറകടർ കെ.കുഞ്ഞഹമ്മദ്, മഹാത്‌മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതി കേരളം ഡയറകടർ അബ്ദുൾ നാസർ ഐ.എ.എസ്,നെഹ്റു യുവകേന്ദ്ര കേരളം ഡെപ്യൂട്ടി ഡയറക്ടർ അലി സാ ബ്രിൻ , സാമൂഹ്യ ശാസ്ത്രജ്ഞൻ ഷൈജു ഡേവിഡ് അലി  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അനന്തപുരി സോൾജിയേഴ്സ് ധനസഹായം
Next post 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കിൽ

This article is owned by the Rajas Talkies and copying without permission is prohibited.