June 22, 2024

നാടിന്റെ സ്പന്ദനം അറിഞ്ഞു പദ്ധതികൾ നടപ്പാക്കണം.അഡ്വ.ആർ വി രാജേഷ്

Share Now

നാടിന്റെ സ്പന്ദനം അറിഞ്ഞു വേണം ജനപ്രതിനിധികൾ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ എന്നു മുൻ യുവജന കമ്മിഷൻ ചെയർമാൻ അഡ്വ.ആർ വി രാജേഷ്. പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ,  2020 21 സാമ്പത്തിക വർഷത്തിലെ പദ്ധതിവിഹിതം ഉപയോഗിച്ച് കട്ടയ്ക്കോട്, പാളയംവിളാകം  – പുലിയൂർ കോണം, റോഡുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ നേരിൽ കണ്ടു അവരുമായി ആശയവിനിമയം നടത്തിയും അവർക്ക് ഏറ്റവും ആവശ്യമായ കാര്യങ്ങൾ ലഭ്യമാക്കി കൊടുക്കാൻ സാധിക്കും എന്നതിന് ഉദാഹരണമാണ് ഈ ചെറു പാലം എന്നും അദ്ദേഹം വാർഡ് ബ്ലോക്ക് അംഗങ്ങളെ അഭിനന്ദിച്ചു കൊണ്ട്      ബ്ലോക്ക് പഞ്ചായത്ത് അംഗം  ശ്രീക്കുട്ടി സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ. വാർഡ് അംഗം കട്ടയ്ക്കോട് തങ്കച്ചൻ,ജെ. ഫാസില,ജോഷി ജോൺ, അനീഷ് കുമാർ, ജോൺ ക്രിസ്റ്റഫ്, സെൽവ്വദാസ്, ഷാജി, ജോയി, സുഭാഷ്,  ശശീന്ദ്രൻ ആശാരി, ഹരി, രാജേന്ദ്രൻ, ശുഭ, ശദ്രക്, തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുഴിയിൽ വീണ പശുവിനു രക്ഷകരായി അഗ്നിരക്ഷാ സേന
Next post ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളിൽ മാറ്റം വരുത്തും : മന്ത്രി ജി.ആർ അനിൽ

This article is owned by the Rajas Talkies and copying without permission is prohibited.