June 22, 2024

ഹയർസെക്കൻഡറി ബ്ലോക്കിന്റെ ശിലാഫലക അനാച്ഛാദനം;ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം

Share Now

വെള്ളനാട്‌ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനായി കിഫ്ബി ഫണ്ട്‌ മൂന്ന് കോടി രൂപ ഉപയോഗിച്ച്‌ നിർമ്മിച്ച പുതിയ ഹയർസെക്കൻഡറി ബ്ലോക്കിന്റെ ശിലാഫലക അനാച്ഛാദനം അഡ്വ: ജി സ്റ്റീഫൻ എം എൽ എ നിർവ്വഹിച്ചു. ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. വിദ്യഭ്യാസ- തൊഴിൽ വകുപ്‌ മന്ത്രി വി. ശിവൻ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ധനകാര്യ വകുപ്പ്‌ മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.ഒമ്പത്‌ ഹൈടെക്‌ ക്ലാസ്‌ മുറികൾ,ലൈബ്രറി, പാചകപ്പുര,ഡൈനിംഗ്‌ ഹാൾ, ശുചി മുറികൾ എന്നിവ അടങ്ങിയതാണ്‌ മൂന്ന് നിലകളിലെ പുതിയ ഹയർസെക്കൻഡറി ബ്ലോക്ക്‌.


വെള്ളനാട്‌ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം വെള്ളനാട്‌ ശശി അധ്യക്ഷത വഹിച്ചു.പിടി എ പ്രസിഡന്റ്‌ ശോഭൻ കുമാർ ,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ഇന്ദുലേഖ, വെള്ളനാട്‌ ഗ്രാമ പഞ്ചായ്ത്ത്‌ പ്രസിഡന്റ്‌ കെ.എസ്‌. രാജലക്ഷ്മി,എച്ച്‌ എം പി വി ഷീജ ,സ്റ്റാഫ്‌ സെക്രട്ടറി അനിൽ കുമാർ,ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തിളക്കം 2021 അരുവിക്കര
Next post പാചകവാതക വില വർധന ജനങ്ങളോടുള്ള വെല്ലുവിളി- നിർമ്മല ജിമ്മി

This article is owned by the Rajas Talkies and copying without permission is prohibited.