June 25, 2024

8.100kg കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിലായി

Share Now

8.100kg കഞ്ചാവുമായി ഒരാൾ പിടിയിലായി. നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടം സൗഹൃദ നഗർ റസിഡൻസിൽ ജെ. ആർ. എസ് ബിൽഡിംഗ് സെയ്ദലി 35 നെയാണ് സംഘം പിടികൂടിയത്. നെയ്യാറ്റിൻകര റേഞ്ച് ക്രൈം 15/2022 ആയി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രിവൻ്റീവ് ഓഫീസർ ലോറൻസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടോണി, അനീഷ്, പ്രസന്നൻ, ഹർഷകുമാർ, സതീഷ്കുമാർ, ബോബിൻ.വി.രാജ് , അഖിൽ ,ഉമാപതി ഹരികൃഷ്ണൻ, ലിന്റോ രാജ്. ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സം‌ഘമാണ് പ്രതിയെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

Previous post വിഷുകണിക്കായി കണ്ണന്മാർ ഒരുങ്ങി.
Next post കാളിമലയിൽ വിഷുക്കണിയും ചാറ്റു പാട്ടും നടന്നു

This article is owned by the Rajas Talkies and copying without permission is prohibited.