June 16, 2024

ഉന്നത വിജയം നേടിയവർക്കു പുരസ്‌കാരം

Share Now

അരുവിക്കര നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു പുരസ്‌ക്കാരം നൽകി. ഉഴമലയ്ക്കൽ എസ്.എൻ. എച്ച്.എസ്.എസിൽ നടന്ന പരിപാടി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയവർക്കാണ് എം.എൽ.എയുടെ പുരസ്‌കാരം നൽകിയത്. ജി. സ്റ്റീഫൻ എം.എൽ.എ,ഉഴമലയ്ക്കൽ വേണുഗോപാൽ മറ്റ് ജനപ്രതിനിധികൾ, സ്‌കൂൾ അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാർഗിൽ രക്തസാക്ഷി എസ്. രതീഷിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു
Next post കമ്യൂണിറ്റി ഹാൾ തുറന്നു

This article is owned by the Rajas Talkies and copying without permission is prohibited.