June 16, 2024

തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

Share Now

അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഇ. മുഹമ്മദ് സഫീർ ദേശീയ പതാക ഉയർത്തി.

ഒട്ടേറെപ്പേരുടെ സഹനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് 75-ാം വർഷത്തിലെത്തിനിൽക്കുന്ന നമ്മുടെ സ്വാതന്ത്ര്യമെന്നു സ്വാതന്ത്ര്യദിന സന്ദേശത്തിൽ എ.ഡി.എം. പറഞ്ഞു. 75 വർഷംകൊണ്ടു രാജ്യം നേടിയ മൂല്യങ്ങൾ മുറുകെപ്പിടിക്കുകയെന്നത് ഓരോ പൗരന്റേയും കടമയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും പൂർണതയിൽ പൗരന്മാർക്കു ലഭ്യമാകുമ്പോഴാണു സ്വാതന്ത്ര്യം യഥാർത്ഥ അർത്ഥത്തിലെത്തുക. ഇക്കാര്യത്തിൽ സർക്കാർ ജീവനക്കാർക്കു വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, ഡെപ്യൂട്ടി കളക്ടർമാരായ ആർ. സുധീഷ്, കെ. സുരേഷ്, ടി.കെ. വിനീത്, ജേക്കബ് സഞ്ജയ് ജോൺ, ഹുസൂർ ശിരസ്തദാർ പി.എസ്. അനിൽകുമാർ, സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി മനോജ് എബ്രഹാം പതാക ഉയര്‍ത്തി
Next post കാർഗിൽ രക്തസാക്ഷി എസ്. രതീഷിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു

This article is owned by the Rajas Talkies and copying without permission is prohibited.