June 22, 2024

പോഷകാഹാര സുരക്ഷാ മിത്രാനികേതൻ ലോക ഭക്ഷ്യദിനം ആചരിച്ചു.

Share Now


വെള്ളനാട്:വെള്ളനാട് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലോക ഭക്ഷ്യദിനം ആചരിച്ചു. ‘ പോഷക ആഹാര സുരക്ഷ – ഭക്ഷ്യ വസ്തുക്കളിലെ മായം ചേർക്കൽ’ എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ ദിനചര്യകളും പോഷക ആഹാരങ്ങളുടെ പ്രാധാന്യവും, ഭക്ഷണത്തിൽ മായം ചേർക്കുന്നത് ആരോഗ്യത്തെ ദോഷകരമായി എങ്ങനെ ബാധിക്കുമെന്നും അതുവഴി ബാധിച്ചേക്കാവുന്ന രോഗാവസ്ഥകളെ കുറിച്ചും മിത്രനികേതൻ കൃഷി വിജ്‍ഞാന കേന്ദ്രം ഹോം സയൻസ് സ്പെഷ്യലിസ്റ് ഡോ.ദേവിക ഐ. അവബോധ ക്ലാസ് നടത്തി. 1945 ല്‍ രൂപീകൃതമായ ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ആണ്‌ ഒക്‌ടോബര്‍ 16 ഭക്ഷ്യ ദിനമായി ആചരിക്കുന്നത്‌.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങാതിരിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം തെറ്റി അപകടം. ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്.
Next post ജാഗ്രത നിർദ്ദേശം നൽകി പഞ്ചായത്ത് പ്രസിഡന്റ്

This article is owned by the Rajas Talkies and copying without permission is prohibited.