June 19, 2024

ഒളിമ്പ്യന്‍ സജന്‍ പ്രകാശിന് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി

Share Now

ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ നീന്തല്‍താരം സജന്‍ പ്രകാശിന് പോലീസ് ആസ്ഥാനത്ത് ഊഷ്മളമായ സ്വീകരണം നല്‍കി. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പൂച്ചെണ്ട് നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. കേരള ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വി.സുനില്‍ കുമാറും സജന്‍ പ്രകാശിന് പൂച്ചെണ്ട് സമ്മാനിച്ചു.

പോലീസ് സേനയുടെ സ്മരണിക സജന്‍ പ്രകാശിന് സംസ്ഥാന പോലീസ് മേധാവി കൈമാറി. സേനയുടെ പാരിതോഷികമായി മൂന്ന് ലക്ഷം രൂപയുടെ ചെക്കും അദ്ദേഹത്തിന് സമ്മാനിച്ചു.നേരത്തെ, ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സജന്‍ പ്രകാശിന് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. പോലീസ് ബാന്‍റ്, കുതിര പോലീസ്, മോട്ടോര്‍ സൈക്കിള്‍, പോലീസ് കമാന്‍ഡോ സംഘം എന്നിവയുടെ അകമ്പടിയോടെയാണ് പോലീസ് ആസ്ഥാനത്തേക്ക് അദ്ദേഹത്തെ ആനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടുപോത്തിറങ്ങി ജനങ്ങൾ പരിഭ്രാന്തിയിൽ. വനം വകുപ്പും നാട്ടുകാരും പോത്തിനെ തുരത്തി വിടാനുള്ള ശ്രമം തുടരുന്നു
Next post കൃഷി ഭവൻ, മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം കർഷക ദിനം

This article is owned by the Rajas Talkies and copying without permission is prohibited.