June 22, 2024

നെയ്യാർ അണക്കെട്ട് 30 സെന്റീമീറ്റർ വീതം താഴ്ത്തി.ജാഗ്രത തുടരണം

Share Now


നെയ്യാർ ഡാം:നെയ്യാർ അണകെട്ടിലേക്ക് ജലം ഒഴുക്കിന് ശക്തി കുറഞ്ഞിട്ടുണ്ട്.ഈ സാഹചര്യത്തിൽ 30 സെന്റീമീറ്റർ വീതം നാലു ഷട്ടറുകളും താഴ്ത്തി.ഇപ്പോൾ ജലനിരപ്പ് 83.900 മീറ്ററിലേക്ക് താഴ്ന്നിട്ടുണ്ട്. ഇന്നലെ രാത്രി ഇതു 84.570 മീറ്ററും ഇന്ന് രാവിലെ 5 30 ഓടെ 84.100 മീറ്ററും ആയിരുന്നു.പരമാവതി ജലനിരപ്പ് 84.750 മീറ്റർ ആണ്.ഇന്നിയും മഴ പെയ്യാതിരുന്നാലും ഒഴുക്ക് കുറയുന്ന സാഹചര്യത്തിലും 20 സെന്റീമീറ്റർ കൂടെ താഴ്ത്താൻ സാധ്യത ഉണ്ട്.മഴ പെയ്താൽ നിലവിലെ ക്രമീകരണത്തിൽ ആയിരിക്കും.
താഴ്ന്ന പ്രദേശങ്ങളിൽ തോടുകൾ നിറഞ്ഞു കവിഞ്ഞു വെള്ളം കയറിയതിനു ശമനം ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ജലം ഒഴുക്ക് ക്രമീകരിക്കുമ്പോഴും നെയ്യാറിന്റെ കരകളിൽ ഉള്ളവർ ജാഗ്രത തുടരേണ്ടതാണ് എന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നെയ്യാർ ഡാം ജലനിരപ്പ് താഴ്ന്നു തുടങ്ങി
Next post നെയ്യാർ ഡാം അണക്കെട്ടിലെ ഷട്ടറുകൾ 120 സെന്റീമീറ്റർ ആയി ക്രമീകരിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.