June 22, 2024

യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ..

Share Now

കാട്ടാക്കട വീരണകാവ് മഠത്തികോണത്ത് തൂങ്ങി മരിക്കാനിടയായ സാഹചര്യത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വെള്ളറട സ്വാദേശിനിയും കാട്ടാക്കട പട്ടകുളം പുന്നവിളാകത്തു വീട്ടിൽ അലങ്കാര ജോലികൾ ചെയ്യുന്ന ബിനുവിന്റെ ഭാര്യ രാജലക്ഷ്മി (ചിന്നു) 25 ആണ് ഭർത്താവായ ബിനുവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്.വ്യാഴാഴ്ച രാത്രിയോടെ ആണ് രാജലക്ഷ്മി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.സംഭവത്തിൽ ദുരൂഹത ഉണ്ടെന്നു കാണിച്ചു രാജലക്ഷ്മിയുടെ സഹോദരി രേഷ്മയാണ് കാട്ടാക്കട പോലീസിൽ പരാതി നൽകിയത്.പണത്തിന്റെ കാര്യത്തിലും കുട്ടികൾ വേണമെന്ന് രാജലക്ഷ്മിയും വേണ്ട എന്നു ബിജുവും നിരന്തരം തർക്കിച്ചു പ്രശ്നങ്ങൾ ഉണ്ടായതായും സഹോദരി ആരോപിച്ചു. ഇതൊക്കെ മരണത്തിലേക്ക് നയിച്ച കാരണമായി ഇവർ പറയുന്നു.ഭർത്താവ് ബിനു പുറത്തു പോയി വന്നപ്പോഴാണ് രാജ ലക്ഷ്മിയെ തൂങ്ങിയ നിലയിൽ കണ്ടത്.പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി
Next post അറഫാ ജൂവലറി സുരക്ഷാ ജീവനക്കാരന് മർദനം

This article is owned by the Rajas Talkies and copying without permission is prohibited.