June 19, 2024

മാവേലിയെ കണ്ടു അമ്പരന്ന് പഞ്ചായത്ത് ഒടുവിൽ ആരെന്നറിഞ്ഞപ്പോൾ സംഭവം കളറായി

Share Now

കള്ളിക്കാട്: ഓണാഘോഷം എപ്പോഴും വ്യത്യസ്ഥമാക്കാറുള്ള കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ ഇത്തവണത്തെ ആഘോഷം അക്ഷരാർത്ഥത്തിൽ വേറിട്ട ഒന്നായി മാറി.

മാവേലിയെ വരവേൽക്കാൻ നാടൊരുങ്ങുമ്പോൾ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ഓണാഘോഷ പരിപാടിയിൽ എത്തിയ മാവേലിയെ കണ്ടു ആഘോഷകമ്മിറ്റിയും ജീവനക്കാരും ജനപ്രതിനിധികളും എല്ലാം ഞെട്ടി എന്നു വേണം കരുതാൻ.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തെയും സ്വന്തം പാർട്ടിയെയും തന്നെ ഞെട്ടിച്ചു കോൺഗ്രസ് പോലും കഠിന പരിശ്രമം നടത്തി തോൽവിയടഞ്ഞ കള്ളിക്കാട് പഞ്ചായത്തിനെ പിടിച്ചടക്കി ബിജെപിക്ക് പൊൻതാമര വിരിയിച് പ്രസിഡണ്ട് പദവിയിൽ എത്തിയ പന്ത ശ്രീകുമാർ ആയിരുന്നു മാവേലി.

അത്ത പൂക്കളം കാണാൻ ആഘോഷത്തിന്റെ മാറ്റു കൂട്ടാൻ ഒരുക്കിയ മാവേലി തമ്പുരാൻ എത്തി എന്ന് വിചാരിച്ചു നിന്നവരെ നോക്കി മാവേലി തമ്പുരാൻ കൈ ഉയർത്തി ആശംസ നേർന്നപ്പോൾ ശബ്ദം കേട്ടവർ ആദ്യം അമ്പരന്നു പിന്നെ ആശ്ചര്യത്തോടെ ഇതെവിടെയോ കേട്ട ശബ്ദം ആണല്ലോ എന്നു കാതോർത്തു. ഇതിനിടെ മാവേലിയുടെ മുഖത്തു നിറഞ്ഞ ചിരിയിൽ ആളെ തിരിച്ചറിഞ്ഞു ആർപ്പുവിളിയായി. പ്രസിഡിന്റെ എന്ന വിളി പിന്നെ മാവേലി തമ്പുരാനെ എന്നായി. ചിലർ പ്രസിഡന്റ് തമ്പുരാൻ എന്ന പേരും നൽകി. എന്തായാലും മാവേലി തമ്പുരാനായി പഞ്ചായത്തിന്റെ നാഥൻ എത്തിയ മാസ് എൻട്രി ഓണാഘോഷത്തിലെ ചരിത്ര ഏടായി. കേരളത്തിലെ ഗ്രാമപഞ്ചായത്ത് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു പഞ്ചായത്ത് പ്രസിഡൻ്റ് മാവേലിയായ് എത്തുന്നത്, . ആ ന്താമര മാവേലി വേഷത്തിൽ ഓലക്കുടയും ചൂടി എത്തിയ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ സഹപ്രവർത്തകർക്കും ജീവനക്കാർക്കും ഒക്കെ നല്ലൊരു ഓണസമ്മാനം ഒരുക്കിയ ത്രില്ലിൽ ആണ്.

തിരുവനന്തപുരം ജില്ലയിൽ നഗരത്തിൽ സർക്കാർ വകുപ്പുകൾ നേരിട്ടു നടത്തുന്ന ഗംഭീര ഓണാഘോഷം പ്രശസ്തമാണ്‌ ഇതു കഴിഞ്ഞാൽ ജില്ലയിൽ ഓണാഘോഷം കള്ളിക്കാട് ആണെന്നത് വസ്തുതയാണ്.പ്രത്യേകിച്ചു അനശ്വര ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഉൾപ്പടെ ഒരുക്കുന്ന വ്യത്യസതമായ അത്തക്കളവും, വനം വന്യജീവി, ഇറിഗേഷൻ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളും,പഞ്ചായത്തും, കലാസാംസ്‌കാരിക രാഷ്ട്രീയ സംഘടനകളും ജാതി മതത്തിനു അതീതമായി ഒരുമയോടെ ഓരോ വീട്ടിൽ നിന്നും ഒരാൾ എങ്കിലും എന്ന കണക്കിൽ ഓണം ആഘോഷിക്കുന്ന പഞ്ചായത്താണ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത്. പ്രളയവും, കോവിഡും ഒക്കെ കാരണം കഴിഞ്ഞ മൂന്നുവർഷമായി ഓണം ആഘോഷം പേരിനായി മാത്രം ഒതുങ്ങിയിരുന്നു.ഇത്തവണയും അതേ നിലയിലാണ് കാര്യങ്ങൾ നടക്കുക.ഇത്തവണയും ആഘോഷമില്ലാത്ത ഓണം കടന്നു പോകും എന്ന ആശങ്കയിലും വിഷമത്തിലും ആയിരുന്നവർക്ക് ഇത്തവണ ഘോഷയാത്രയും വാദ്യമേളങ്ങളും നൃത്തരൂപങ്ങളും പ്ലോട്ടുകളും ഒന്നും ഇല്ലെങ്കിലും മാവേലി തന്നെ നേരിട്ട് എഴുന്നള്ളിയ അനുഭവമായി മാറി പാഞ്ചായത് പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ ഈ എൻട്രി.മുഴുവൻ നാട്ടുകാർക്കും ഇതു നേരിട്ടു കാണാനുള്ള അവസരം ഉണ്ടായില്ലലോ എന്ന വിഷമം ചിലർ പങ്കുവച്ചു എങ്കിലും ഒരുപക്ഷേ ഈ മാവേലിയെ തിരുവോണം നാളിൽ എവിടെയും കാണാനാകും എന്ന പ്രതീക്ഷയും പങ്കുവച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post രാരീരത്തിൽ ജ്യോതിലക്ഷ്മി(47) അന്തരിച്ചു
Next post ഉന്നതവിജയം കാരസ്ഥമാക്കിയവർക്ക് തിളക്കം 2021 പുരസ്‌ക്കാരം

This article is owned by the Rajas Talkies and copying without permission is prohibited.