June 19, 2024

മദർതെരേസാ അവാർഡ് സീമാ ജി നായർക്ക്

Share Now

സാമൂഹ്യ സേവന രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള മദർ തെരേസ പുരസ്ക്കാരം ചലച്ചിത്ര സീരിയൽ താരം സീമ ജി നായർക്ക് . കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച രാവിലെ സീമ ജി നായര്ക്ക് സമ്മാനിക്കുന്നു.സഹപ്രസവർത്തകർക്ക് മാത്രമല്ല കാരുണ്യ സ്പർശം ഏൽക്കേണ്ട ഏതൊരിടത്തും സീമ ജി നായർ എന്ന മനുഷ്യ സ്നേഹിയുടെ കരസ്പർശം ഉണ്ടാകും എന്നതിന് അനവധിയാണ് ഉദാഹരണങ്ങൾ.അഭിനേത്രിയായിരുന്ന ശരണ്യ ശശിയുടെ അസുഖവുമായി ബന്ധപ്പെട്ടു സീമ ജി നായർ താങ്ങും തണലുമായി വാർത്തയാണ് പുറം ലോകത്തു ഏറ്റവും കൊടുത്താൽ അറിഞ്ഞിരുന്നത്. പ്രളയകാലത്തും, കോവിഡ് കാലത്തും സീമ ജി നായരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം അഭിനന്ദനാർഹമാണ്.

എം.ജി. ഗോപിനാഥൻ പിള്ളയുടെയും ചേർത്തല സുമതിയുടെയും മകളായി കോട്ടയം മുണ്ടക്കയത്ത് ജനിച്ചസീമ ജി നായർ തിനേഴാമത്തെ വയസ്സിൽ കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് കടന്നുവന്നു. 1000 ത്തിലധികം നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് സീരിയിൽ സിനിമ രംഗത്തെക്ക് ചുവടുമാറി.കേരള ഡിവിഷനു വേണ്ടി മെയ്ക്-എ-വിഷ് ഫൗണ്ടേഷന്റെ കേരളത്തിലെ ഒരു ചാരിറ്റബിൾ ഓർഗനൈസേഷനിൽ അംഗമായ സീമ കൈരളി ടി.വി.യുടെ നക്ഷത്രദീപങ്ങൾ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട്.

സൂര്യ ടി.വി.യിൽ രസികരാജാ നമ്പർ 1 എന്ന ജനപ്രിയ റിയാലിറ്റി ഷോ വിധികർത്താവായിരുന്നു. വാലന്റൈൻസ് കോർണർ, വാൽക്കണ്ണാടി, നമ്മൾ തമ്മിൽ, ശ്രീകണ്ഠൻ നായർ ഷോ എന്നി ജനപ്രിയ ടോക് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.തൃപ്പൂണിത്തുറ ആർ.എൽ.വി.കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സിൽ സംഗീതം പഠിച്ചു. അമച്ച്വർ നാടകത്തിനു സീമക്കും അമ്മ ചേർത്തല സുമതിക്കും കേരള സംസ്ഥാന അമച്വർ ഡ്രാമ അവാർഡ് ലഭിച്ചിരുന്നു .

സീമ ജി നായരുടെ സഹോദരി രേണുക ഗിരിജൻ പിന്നണിഗായികുയും സഹോദരൻ എ.ജി. അനിൽ മലയാള ചലച്ചിത്ര സംഗീത സംവിധായകനുമാണ്. രേണുക ഗിരിജന്റെ മകൾ സ്മിത പ്രശസ്ത സംഗീത സംവിധായകനായ ദീപക് ദേവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.2018 ൽ താരഗിണി ടെലിവിഷൻ മികച്ച സഹനടിഅവാർഡ് വനമ്പാടിയിലെ കാഥാപാത്രത്തിനു ലഭിച്ചു.മോക്ഷത്തിന്
2014 ൽ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും 1992 കേരള സംസ്ഥാന അമച്വർ ഡ്രാമ പുരസ്കാരവും ലഭിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Previous post സാഹസീക യാത്ര ഇഷ്ടപ്പെട്ടിരുന്ന ഹരികുമാർ വിടവാങ്ങിയതും സാഹസിക യാത്രക്കിടെ
Next post ക്ഷേത്ര കവർച്ചയ്ക്ക് അറുതിയില്ല. കാട്ടാക്കട താലൂക്കിൽ വീണ്ടും ക്ഷേത്രം കുത്തി തുറന്നു കവർച്ച ജനങ്ങൾ ഭീതിയിൽ.

This article is owned by the Rajas Talkies and copying without permission is prohibited.