June 16, 2024

പ്രവാസിയിൽ നിന്നും 20 ലക്ഷം തട്ടിയെടുത്ത പ്രതികളിൽ ഒരാൾ കൂടെ പിടിയിൽ

Share Now

ആര്യനാട്:വസ്തു കച്ചവടത്തിന് എന്ന വ്യാജേന വിളിച്ച് വരുത്തിയ വട്ടിയൂർക്കാവ് സ്വദേശി സുധീർ ജനാർദ്ദനനിൽ നിന്നും എട്ടോളം പേർ അടങ്ങുന്ന സംഘം 20 ലക്ഷം രൂപ തട്ടിയെടുത്തകേസിൽ ഒരാൾ കൂടി അറസ്റ്റിൽ.ഉഴമലയ്ക്കൽ കുളപ്പട ശ്രുതി ഭവനിൽ ശ്രീലാൽ(24)ആണ് അറസ്റ്റിലായത്.
ഒരാഴ്ച മുൻപ് നെടുമങ്ങാട് വാളിക്കോടുള്ള സ്ഥലം വിൽപനയ്ക്കുണ്ടെന്ന വ്യാജേന ആണ് സുധീർ ജനാർദ്ദനനെയും ഇടനിലക്കാരനായ ഷിജു ഗോപനെയും ഉഴമലയ്ക്കൽ പുളിമൂട്ടിൽ ഉള്ള ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തി സംഘം 20 ലക്ഷം രൂപയും മറ്റ് രേഖകളും കവർന്ന് രക്ഷപ്പെട്ടത്. തുടർന്ന് ആര്യനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നേരത്തെ രണ്ടു  പ്രതികൾ പിടിയിലായത്.ഇ അറസ്റ്റോടെ    ഈ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി.

                      മറ്റ് പ്രതികളെ കുറിച്ച്  അന്വേഷിച്ച് വരുന്നതായി ആര്യനാട് പോലീസ്   പറഞ്ഞു. കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് എൻ ആർ   ജോസ് , സബ് ഇൻസ്‌പെക്ടർ  ശ്രീലാൽ ചന്ദ്രശേഖരൻ ,പോലീസ് ഉദ്യോഗസ്ഥരായ  മനോജ് കുമാർ, സജി, അഖിൽ രാജേഷ് എന്നിവർ  ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി   റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാമോയില്‍ നയം നാളികേര കര്‍ഷകരെ തകർക്കുന്നത്: കെ സുധാകരന്‍
Next post തിരുവോണ നാളിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം

This article is owned by the Rajas Talkies and copying without permission is prohibited.