June 16, 2024

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആർക്കിടെക് മരിച്ചു

Share Now

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന
ആർക്കിടെക്റ്റ് നെടുമങ്ങാട് നെട്ട ഹൗസിംഗ് ബോർഡിന് സമീപം സർഗം വീട്ടിൽ
അമൽ ബാഹുലേയൻ(36) പുലർച്ചെ മരിച്ചു.ഇക്കഴിഞ്ഞ19 ന് രാത്രി 8
മണിയോടുകൂടി നെടിയവിളയിലായിരുന്നു അപകടം.മലയിൻകീഴിൽ പണി കഴിപ്പിച്ച നൽകിയ
വീടിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് മടങ്ങിവരവേ റോഡിൽ കിടന്ന മെറ്റലിൽ
ബൈക്ക് കയറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അപകടത്തെ തുടർന്ന്
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം.പിതാവ് : ബാഹുലേയൻ.മാതാവ് :വത്സല.ഭാര്യ :
കാർത്തിക.മക്കൾ : മാനവ്,മാധവി.മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം
ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗീബൽസിയൻ സിദ്ധാന്തമാണ് കേരളത്തിൽ നടക്കുന്നത് പെട്രോളിന്റെ കാര്യത്തിൽ കേരളം ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു:എം.പി.സാജു
Next post ചിറയിൻകീഴ് 12 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

This article is owned by the Rajas Talkies and copying without permission is prohibited.