June 16, 2024

കാട്ടാൽ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കൗൺസിലിന് തുടക്കമാകുന്നു.

Share Now

കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ രൂപീകരണം 2021 ഒക്ടോബര്‍ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്‌ തൂങ്ങാംപാറ കാളിദാസ ആഡിറ്റോറിയത്തിൽ വച്ച് നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും.


അടുത്ത 5 വര്‍ഷം കൊണ്ട് കാട്ടാക്കടയെ കേരളത്തിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ നിയോജക മണ്ഡലം എന്ന നേട്ടത്തിലേക്ക് കൈപിടിച്ച് നടത്തുന്നതിനായുള്ള പരിശ്രമമാണ് കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൗണ്‍സലിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിരവും വികസനോന്മുഖവുമായ വ്യാവസായിക വളര്‍ച്ചയ്ക്കായി കാട്ടാക്കടയെ സജ്ജമാക്കുകയാണ് കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ (KIDC) പ്രധാന ഉദ്ദേശം. കാട്ടാക്കട നിയോജക മണ്ഡലത്തിലെ സംരംഭക സാധ്യതകള്‍ കണ്ടെത്തി അതിനനുസരിച്ച് വ്യവസായ വികസനം സാധ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തുകയാണ് പ്രധാന ലക്ഷ്യം. സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സംരംഭകര്‍ക്കാവശ്യമായ പരിശീലനവും വിദഗ്ദോപദേശങ്ങളും നല്‍കി അവരെ സ്വയം സജ്ജരാക്കുക, അതിലൂടെ നാടിന്റെ വ്യാവസായിക പുരോഗതിക്ക് സഹായകരമാകുന്ന ഇടപെടലുകള്‍ നടത്തുക എന്നിങ്ങനെ വ്യവസായത്തിന് സഹായകരമാകുന്ന സര്‍വതല സ്പര്‍ശിയായ ഒരു ഏജന്‍സിയായി കെ.ഐ.ഡി.സി പ്രവര്‍ത്തന രംഗത്തുണ്ടാകും. കെ.ഐ.ഡി.സിയുടെ ഘടനയും സംഘടിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് തയ്യാറാകിയ പദ്ധതി രൂപരേഖ ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്യും. അതോടൊപ്പം മാറനലൂര്‍ ഗ്രാമപഞ്ചായത്തിലെ 4 പേരടങ്ങുന്ന കുടുംബശ്രീ ജെ.എൽ.ജി യൂണിറ്റുകള്‍ക്ക് സംയോജിത കൃഷിക്കായുള്ള കേരള ഗ്രാമീണ്‍ ബാങ്ക് വഴിയുള്ള വായ്പ്പാവിതരണവും, കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക – വ്യാവസായിക – വാണിജ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കൗൺസിൽ ചെയർമാൻ ഐ.ബി.സതീഷ് എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു.

കെ.ഐ.ഡി.സി ഉദ്ഘാടന യോഗത്തിന്റെ സംഘാടക സമിതി ചെയർമാൻ മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, നേമം ബി.ഡി.ഒ അജികുമാർ, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. സംരംഭക മനസ്സുള്ള മണ്ഡലത്തിലെ എല്ലാ ജനങ്ങളും പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ കെ എസ് ആർ റ്റി സി ഡിപ്പോ ഇടത്താവളം ആകുമോ?
Next post മഴ: ജില്ലയില്‍ 15.31കോടിയുടെ കൃഷിനാശം.

This article is owned by the Rajas Talkies and copying without permission is prohibited.